കോഴിക്കോട് മലയോരം ഒറ്റപ്പെട്ടു; കൂടരഞ്ഞിയില്‍ ഉരുൾപൊട്ടല്‍; മണ്ണിനടിയിൽപെട്ട് ഒരു കുട്ടി മരിച്ചു

കോഴിക്കോട്:കൂടരഞ്ഞി പഞ്ചായത്തിലെ കല്പിനിയിൽ ഉരുൾപൊട്ടലിൽ മണ്ണിനടിയിൽപെട്ട് ഒരു കുട്ടി മരിച്ചു.കല്പിനി തയ്യിൽ പ്രകാശന്റെ മകൻ പ്രവീൺ (10) ആണ് മരിച്ചത്. ഗോപാലൻ (74), മകൻ പ്രകാശൻ (45), പ്രകാശന്റെ ഭാര്യ ബിന്ദു (40) മക്കളായ പ്രബിന (11), പ്രിയ (ഏഴ്) എന്നിവർക്കാണ് പരിക്കേറ്റത്.

അർദ്ധരാത്രിക്കു ശേഷമുണ്ടായ ഉരുൾപൊട്ടലിൽ ഗോപാലന്റെ വീടിനു മുകളിൽ കല്ലും മണ്ണും വന്ന് മൂടുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ ഗോപാലനേയും കുടുംബാംഗങ്ങളെയും പുറത്തെടുത്തു.

ഗുരുതരമായി പരുക്കേറ്റ പ്രകാശന്റെ രണ്ടു കുട്ടികളെ തിരുവമ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകിയ ശേഷം മുക്കം കെഎംസിടി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ശക്തമായ മലവെള്ളപാച്ചിലിൽ മലയോരത്താകെ രൂക്ഷമായ വെള്ളം പൊക്കം തുടരുകയാണ്.തിരുവമ്പാടി അങ്ങാടിയിൽ വെള്ളം കയറി. സംസ്ഥാന പാതയിൽ അഗസ്ത്യൻ മുഴിയിൽ വെള്ളം കയറി.മലയോരം ഒറ്റപ്പെട്ട അവസ്ഥയിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News