പ്രളയ ദുരിതത്തെ നേരിടാന്‍ കൂടുതല്‍ കേന്ദ്ര സേനയെത്തുന്നു; 140 പേരടങ്ങുന്ന എന്‍ഡിആര്‍എഫ് സംഘം എത്തി 

പ്രളയ ദുരിതത്തെ നേരിടാന്‍ കൂടുതല്‍ കേന്ദ്ര സേനയെത്തുന്നു. 140 പേരടങ്ങുന്ന എന്‍ ഡിആര്‍എഫ് സംഘം ജോത്പൂരില്‍ നിന്ന് പുലര്‍ച്ചെ തിരുവനന്തപുരത്ത് എത്തി. ഇന്നലെ രാത്രി എത്തിയ 152 അംഗ സംഘത്തിന് പുറമെയാണ് ഈ സംഘം കൂടി എത്തുന്നത്.

കൂടുതല്‍ കേന്ദ്ര സേനയെ അയക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്‍റെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് വീണ്ടും കേന്ദ്ര സേനയെത്തിയത്. വീടുകളില്‍ ഒറ്റപ്പെട്ട് ക‍ഴിയുന്ന എല്ലാവരടെയും കണക്കുകള്‍ സര്‍ക്കാര്‍ ശേഖരിച്ചതായി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം വി ജയരാജന്‍ വ്യക്തമാക്കി.

പ്രളയകെടുത്തി ജനജീവിത്തെ ഒറ്റപ്പെടുത്തിയ പത്തനംതിട്ടയിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായിട്ടാണ് 140 പേരടങ്ങുന്ന കൂടുതല്‍ കേന്ദ്രസേന തലസ്ഥാനത്ത് എത്തിയത്.

ഇന്ന് പുലര്‍ച്ചെ 3.30 ഒാടെ തിരുവനന്തപുരത്ത് എത്തിയ കേന്ദ്ര സേനയെ പത്തനംതിട്ടയിലെക്ക് വിന്യസിക്കാനാണ് ഒരുങ്ങുന്നത്.  ഇന്നലെ രാത്രി എത്തിയ 152 അംഗ സംഘത്തിന് പുറമെയാണ് ഈ സംഘം കൂടി എത്തുന്നത് ,

കൂടുതല്‍ കേന്ദ്രസേനയെ കേരളത്തിലേക്ക് അയക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്‍റെ അഭ്യര്‍ത്ഥനയെ മാനിച്ചാണ് എന്‍ ഡി ആര്‍ എഫ് സംഘം എത്തിയതെന്ന് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എംവി ജയരാജന്‍  പറഞ്ഞു.

ഇന്ന് നടക്കേണ്ട രക്ഷാപ്രവര്‍ത്തനത്തിന്‍റെ രൂപരേഖ തയ്യാറാക്കിയതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ കണ്‍വീനറും റവന്യു അഢീഷണല്‍ ചീഫ് സെക്രട്ടറിയുമായ പി എച്ച് കുര്യന്‍ പറഞ്ഞു

നാളെ ഉച്ചക്ക് മുന്‍പായി ഒറ്റപ്പെട്ട് പോയ എല്ലാവരെയും രക്ഷിക്കത്തക്ക വിധത്തിലുളള രൂപരേഖയാണ് തയ്യാറാക്കുന്നത്. രാവിലെ ഏട്ട് മണിക്ക് രക്ഷാപ്രവര്‍ത്തനം ആരംഭിക്കും ,തൃശൂരിലേക്ക് മുങ്ങല്‍ വിദഗ്ദരുടെ സംഘം എത്തും

പ്രളയകെടുതിയില്‍ ഒറ്റപ്പെട്ട എല്ലാവരേയും രക്ഷിക്കുന്നതിനുളള മാസ്റ്റര്‍ പ്ളാനിന്‍റെ ഭാഗമായിട്ടാണ് കൂടുതല്‍ കേന്ദ്രസേന എത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News