തൃശൂര്‍ ചാലക്കുടിയില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം; പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തുമെന്ന് മുന്നറിയിപ്പ്

തൃശൂര്‍: പൂമലയില്‍ വീട് തകര്‍ന്ന് രണ്ടും  ഉരുള്‍പൊട്ടലില്‍ ഒരാളും മരിച്ചു.  അതിരപ്പിള്ളിക്കടുത്ത് വെട്ടികുഴിയില്‍ ഉരുള്‍പൊട്ടി പണ്ടാറന്‍പാറ രവീന്ദ്രന്റെ ഭാര്യ ലീല(62) യാണ് മരിച്ചത്.

പരിക്കേറ്റ രവീന്ദ്രനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചാലക്കുടിയില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം.  പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തുമെന്ന് മുന്നറിയിപ്പ്. ചാലക്കുടി പുഴയുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.

ചാലക്കുടിയില്‍ നിരവധിയാളുകള്‍ വെള്ളക്കെട്ടില്‍ ഒറ്റപ്പെട്ടിരിക്കുകയാണ്. അവരെ രക്ഷപ്പെടുത്താന്‍ ചെറിയ വള്ളങ്ങള്‍, ഫ്‌ലോട്ടിംഗ് ബോട്ടുകള്‍ എന്നിവ ആവശ്യമായി വന്നിരിക്കുകയാണ്.

ഇവ സജ്ജമാക്കാന്‍ കഴിയുന്നവര്‍ എത്രയും വേഗത്തില്‍ ചാലക്കുടി കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ഫോണ്‍: 0480 27 05 800

തൃശൂർ ജില്ലയിൽ രക്ഷാ പ്രവർത്തനതിന് ഹെലികോപ്റ്റർ.ചാലക്കുടി മേഖലയിൽ വെള്ളക്കെട്ടിൽ കുടുങ്ങിയവരെ രക്ഷിക്കാൻ ഹെലികോപ്റ്റർ സംവിധാനങ്ങൾ ഏർപ്പെടുത്തിയതായി മന്ത്രി വി.എസ്‌ സുനിൽകുമാർ.

300 പേരാണ് വെള്ളക്കെട്ടിൽ കുടുങ്ങിയിരിക്കുന്നത്. കോപ്റ്ററിൽ രക്ഷപെടുത്തുന്നവരെ കൊച്ചിയിലേക്ക് മാറ്റും. ആരും പരിഭ്രാന്തരാകേണ്ടതില്ലെന്നും ജില്ലാ ഭരണകൂടം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News