പ്രളയത്തോട് പൊരുതി കേരളം; വെള്ളം കയറിയ പ്രദേശങ്ങളില്‍ നിരവധിപ്പേര്‍ കുടുങ്ങിക്കിടക്കുന്നു

മൂവാറ്റുപുഴ: കനത്ത പേമാരിയില്‍ സംസ്ഥാനം മുങ്ങുന്നു.വെള്ളം കയറിയ മൂവാറ്റുപുഴ ബസ്‌സ്റ്റാൻ‌ഡിൽ 50ലേറെപ്പേർ കുടുങ്ങി കിടക്കുന്നു.

ബസ്‌സ്റ്റാൻഡിലെ കെട്ടിടത്തിനു മുകളിലാണ് ഇവർ ഇപ്പോൾ ഉള്ളതെന്നാണ് വിവരം. കുട്ടികൾ ഉൾപ്പെടെയുള്ളവരാണ് ഇവിടെ കുടുങ്ങിയത്.

കാലടി സർവ്വകലാശാല ഹോസ്റ്റലിൽ 200ഓളം കുട്ടികൾ കുടുങ്ങിക്കിടക്കുന്നു. മൂവാറ്റുപുഴ സ്വകാര്യ മെഡിക്കൽ കോളേജിലും നിരവധി പേർ കുടുങ്ങി കിടക്കുന്നു.

പറവൂര്‍ മാഞ്ഞാണി എസ്എന്‍ കോളേജില്‍ 600 കുട്ടികള്‍ കുടുങ്ങിക്കിക്കുന്നു. മലയാറ്റൂർ ദൈവദാനം അനാഥാലയത്തിൽ ഇരുനൂറോളം അന്തേവാസികൾ കുടുങ്ങിക്കിക്കുടയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here