പത്തനംതിട്ടയില്‍ നിലക്കാത്ത മ‍ഴ; ഒറ്റപ്പെട്ട് ആയിരങ്ങള്‍; രക്ഷാപ്രവര്‍ത്തനം തുടരുന്നു

കേരളം അതിശക്തമായ മ‍ഴയ്ക്ക് സാക്ഷ്യം വഹിക്കുകയാണ്. പത്തനംതിട്ടയില്‍ നിര്‍ത്താതെ മ‍ഴ തുടരുകയാണ്. ആയിരങ്ങളാണ് വിവിധ പ്രദേശങ്ങളില്‍ ഒറ്റപ്പെട്ടു കിടക്കുന്നത്.

രക്ഷാപ്രവര്‍ത്തനത്തിനായി നാവികസേനയും എൻഡിആർഎഫ് സേനയും രംഗത്തിറങ്ങി. റാന്നി മുതല്‍ ആറന്മുള വരെയുള്ള സ്ഥലങ്ങളില്‍ വെള്ളപ്പൊക്കം രൂക്ഷമാണ്.

വീടിന്‍റെ ഒന്നാം നിലയിലും  രണ്ടാം നിലയിലേക്കും വെള്ളം കയറി കുടുംബങ്ങളാകെ ടെറസില്‍ അഭയം പ്രാപിച്ചിരിക്കുകയാണ്.  നീണ്ടകരയിൽ നിന്നുള്ള മത്സ്യ തൊഴിലാളി ബോട്ടുകളും ഫയർ ഫോഴ്‌സും പുലർച്ചെ മുതൽ രക്ഷ പ്രവർത്തനം നടക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News