ഹെലികോപ്റ്റർ ദൗത്യം വിജയിച്ചു; പൂര്‍ണ ഗര്‍ഭിണിയായ യുവതിയെ ആശുപത്രിയിലെത്തിച്ചു

ദുരന്തമുഖത്തു നിന്നും ഹെലികോപ്റ്ററിൽ രക്ഷപ്പെടുത്തിയ പൂർണ്ണ ഗർഭിണിയായ യുവതി ആശുപത്രിയിൽ സുഖം പ്രാപിച്ചു വരുന്നു.

ഏയ്ഞ്ചൽവാലി ആറാട്ടുകളം മുട്ടുമണ്ണിൽ വീട്ടിൽ അനീഷിന്റെ ഭാര്യ രജനി (24)യെയാണ് ഹെലികോപ്റ്ററിലെത്തിയ സംഘം രക്ഷപ്പെടുത്തിയത്.

കഴിഞ്ഞ മൂന്നു ദിവസമായി കനത്ത മഴ പെയ്യുന്ന ഏയ്ഞ്ചൽ വാലിയിൽ റോഡുകൾ മിക്കതും മണ്ണിടിഞ്ഞ് ഗതാഗതയോഗ്യമല്ലാത്ത അവസ്ഥയിലാണ്.

മിക്ക വീടുകളും ഒറ്റപ്പെട്ടു കിടക്കുന്നു. ഇന്ന് രാവിലെ വേദന അനുഭവപ്പെട്ട രജനിയെ മുൻ വാർഡംഗം സിബിയുടെ നേതൃത്യത്തിൽ ഏയ്ഞ്ചൽവാലി ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ ഗ്രൗണ്ടിലെത്തിച്ചു.

ജില്ലാ ഭരണകൂടത്തിന്‍റെ സമയോചിതമായ ഇടപെടൽ മൂലം കൃത്യ സമയത്ത് തന്നെ മെഡിക്കൽ സംഘവുമായി ഹെലികോപ്റ്റർ എയ്ഞ്ചല്‍വാലി സ്കൂള്‍ ഗ്രൗണ്ടിൽ എത്തിക്കാൻ സാധിച്ചു.

കോട്ടയം ജില്ല ആശുപത്രിയിലെ ഡോ.ഭാഗ്യശ്രീയുടെ നേതൃത്യത്തിലുള്ള മെഡിക്കൽ സംഘം ചെക്കപ്പിനു ശേഷം രജനിയെ ഹെലികോപ്റ്ററിലേക്ക് കയറ്റി.

കയറുന്ന സമയത്ത് രജനിയ്ക്ക് ബോധക്ഷയം ഉണ്ടായത് കുറച്ച് പരിഭ്രാന്തി സൃഷ്ടിച്ചു. കാഞ്ഞിരപ്പള്ളി അമൽജ്യോതി എഞ്ചിനീയറിംഗ് കോളജ് ഗ്രൗണ്ടിലെത്തിച്ച രജനിയെ പെട്ടെന്ന് തന്നെ കാത്തിരപ്പള്ളി ജനറൽ ആശുപത്രിയ ലേക്ക് മാറ്റി.

രോഗി അപകടനില തരണം ചെയ്തുവെന്നും ലേബർ റൂമിൽ നിരീക്ഷണത്തിലാണെന്നും സൂപ്രണ്ട് ഡോ.ബാബു സെബാസ്റ്റ്യൻ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News