പെരിയാറില്‍ ജലനിരപ്പ് ഉയരുന്നു; രാത്രിയോടെ പ്രളയജലം കൊച്ചി നഗരത്തിലേക്ക്; കനത്ത ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: ഇടുക്കി ഡാമില്‍ നിന്ന് തുറന്നുവിടുന്ന വെള്ളത്തിന്റെ അളവ് ഇന്ന് രാത്രിയോടെ സെക്കന്‍ഡില്‍ 2000 ഘനമീറ്ററാക്കും. നിലവില്‍ 1500 ഘനമീറ്റര്‍ വെള്ളമാണ് തുറന്നുവിടുന്നത്.

ഇതോടെ പെരിയാറിലെ ജലനിരപ്പ് ഇനിയും ക്രമാതീതമായി ഉയരും. കൊച്ചി നഗരത്തിലേക്ക് ഇന്ന് രാത്രിയോടെ പ്രളയജലം കയറുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

വടുതല, ചിറ്റൂര്‍, ഇടപ്പള്ളി, എളമക്കര, പേരണ്ടൂര്‍ മേഖലകളില്‍ താമസിക്കുന്നവര്‍ക്കാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
സംഭവത്തെ തുടര്‍ന്ന് നിരവധിയാളുകളെ ഒഴിപ്പിക്കുകയും ക്യാമ്പുകള്‍ തുറന്നിട്ടുമുണ്ട്.

പെരിയാറിന്റെ കൈവഴികളില്‍ നിന്ന് കരയിലേക്ക് വെള്ളമെത്തിത്തുടങ്ങിയതോടെ പല പ്രദേശങ്ങളിലും വെള്ളം കയറിത്തുടങ്ങിയിട്ടുണ്ട്.

ഇന്നലെ രാത്രി മുതല്‍ കളമശേരി, കമ്പനിപ്പടി ഭാഗങ്ങളില്‍ വെള്ളം കയറിത്തുടങ്ങിരുന്നു. രാവിലെ ആലുവയിലെ മിക്ക പ്രദേശങ്ങളും വെള്ളത്തിനടിയിലായി. പറവൂര്‍, ചേന്ദമംഗലം, കാഞ്ഞൂര്‍, അത്താണി, പുത്തന്‍വേലിക്കര തുടങ്ങിയ മേഖലകളില്‍ വെള്ളം കയറിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News