പരിഭ്രാന്തി സൃഷ്ടിക്കുന്ന സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പൊലീസ്; സഹോദരങ്ങളുടെ വേദനയില്‍ നമുക്കും പങ്കുചേരാം

തിരുവനന്തപുരം: ജനങ്ങളില്‍ പരിഭ്രാന്തി സൃഷ്ടിക്കുന്ന സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കേരള പൊലീസ്.

മുല്ലപ്പെരിയാര്‍ ഡാം പൊട്ടിയെന്ന തരത്തിലുള്ള വോയ്‌സ് മെസേജുകള്‍ വ്യാപകമായി പ്രചരിക്കുന്നത് ജനങ്ങള്‍ക്ക് ആശങ്കയുണ്ടാകുന്ന സാഹചര്യത്തില്‍ ഇത് പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സൈബര്‍ ഡോം മേധാവി ഐ, ജി മനോജ് എബ്രഹാം അറിയിച്ചു.

പൊലീസിന്റെ സന്ദേശം ഇങ്ങനെ:

പ്രളയദുരന്തവുമായി ബന്ധപ്പെട്ട് പരിഭ്രാന്തി പരത്തുന്ന സന്ദേശങ്ങള്‍ പ്രചരിപ്പിക്കരുത്. സോഷ്യല്‍ മീഡിയ ഉത്തരവാദിത്വത്തോടെ ഉപയോഗിക്കേണ്ട ദിവസങ്ങളാണ് നമുക്ക് മുന്നിലുള്ളത്. നമ്മുടെ സഹോദരങ്ങളുടെ വേദനയില്‍ നമുക്കും പങ്കുചേരാം..

1) ഉറപ്പില്ലാത്ത, വെരിഫൈ ചെയ്യാത്ത സന്ദേശങ്ങള്‍ പ്രചരിപ്പിക്കാതിരിക്കുക.

2) ദുരന്തമേഖലയില്‍ അകപ്പെട്ടവരെ സംബന്ധിച്ച വിവരങ്ങള്‍ ഫോണ്‍ നമ്പറില്‍ വിളിച്ചുപരിശോധിച്ച ശേഷം മാത്രം ഫോര്‍വേഡ് ചെയ്യുക.

3) സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള സന്ദേശങ്ങള്‍ നല്‍കുന്നവര്‍ ആയത് ലഭിച്ചു കഴിഞ്ഞാല്‍ ആ വിവരം
അറിയിക്കുകയോ, സന്ദേശങ്ങള്‍ പിന്‍വലിക്കുകയോ ചെയ്യുക.

4) കഴിവതും ഔദ്യോഗിക സന്ദേശങ്ങള്‍ മാത്രം പങ്കുവെക്കുക

5) അനാവശ്യ പോസ്റ്റുകള്‍ ഒഴിവാക്കുക.

തെറ്റായസന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതാണ്.

ഓര്‍ക്കുക നമ്മള്‍ ഒരു ദുരന്തമുഖത്താണു. മുന്‍ മാതൃകകള്‍ ഇല്ലാത്ത തരം വലിയൊരു രക്ഷാ പ്രവര്‍ത്തനത്തിനിടയിലാണു നാം.
ജീവന്‍രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവുക.. ദുരിതബാധിതരെ സഹായിക്കുക. ഉത്തരവാദിത്വത്തോടെ ഒത്തൊരുമിച്ച് നമുക്ക് ഈ പ്രതിസന്ധി ഘട്ടം അതിജീവിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News