കേരളത്തിലെ എല്ലാ ഡാമുകളും സുരക്ഷിതം; വ്യാജസന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി; ദുരിതബാധിത പ്രദേശങ്ങളില്‍ കുടിവെള്ളമെത്തിക്കും; വയനാട്ടിലെ പ്രളയബാധിതര്‍ക്ക് സൗജന്യ റേഷന്‍

തിരുവനന്തപുരം: പ്രളയം സംബന്ധിച്ച് വ്യാജ സന്ദേശങ്ങള്‍ പ്രചരിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

പ്രളയമേഖലയില്‍ നിന്ന് രക്ഷപ്പെടുത്തിയവരെ ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് മാറ്റിപാര്‍പ്പിക്കണം. ഇതിനാവശ്യമായ കെട്ടിടങ്ങള്‍ ജില്ലാ കളക്ടര്‍മാര്‍ കണ്ടുപിടിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒറ്റപ്പെട്ടു കഴിയുന്നവരെ നാളെ തന്നെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റുമെന്നും അദ്ദേഹം അറിയിച്ചു.

ദുരിതബാധിത പ്രദേശങ്ങളില്‍ ആവശ്യത്തിന് കുടിവെള്ളമെത്തിക്കുമെന്നും വയനാട്ടിലെ പ്രളയബാധിതര്‍ക്ക് സൗജന്യ റേഷന്‍ അനുവദിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

രക്ഷാപ്രവര്‍ത്തനത്തിന് 23 ഹെലികോപ്ടറുകള്‍ എത്തിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

പത്തനംതിട്ട, തൃശൂര്‍, ആലുപ്പുഴ, എറണാകുളം എന്നീ ജില്ലകളിലാണ് ഹെലികോപ്ടറുകള്‍ എത്തിക്കുക. എറണാകുളത്ത് നിന്ന് ഏകദേശം 2500 പേരെയും പത്തനംതിട്ടയില്‍ നിന്ന് 550 പേരെയും രക്ഷിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News