കേരളത്തിലെ ഒരു ഡാമിനും ഒരപകടവും സംഭവിച്ചിട്ടില്ലെന്ന് മന്ത്രി എംഎം മണി; നുണപ്രചാരണം നടത്തുന്ന കുബുദ്ധികള്‍ക്കെതിരെ ശക്തമായ നടപടി

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ബേബി ഡാം പൊട്ടിയെന്ന് വ്യാജപ്രചരണം നടത്തുന്നവര്‍ക്കെതിരെ മന്ത്രി എംഎം മണി.

മന്ത്രി എംഎം മണി പറയുന്നു:

മുല്ലപെരിയാര്‍ എന്നല്ല കേരളത്തിലെ ഒരു ഡാമിനും ഒരപകടവും സംഭവിച്ചിട്ടില്ല.

എല്ലാ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് കേരളത്തിലെ എല്ലാ ഡാമുകളും പ്രവര്‍ത്തിക്കുന്നത്. ഈ ദുരന്തത്തിനടയിലും നുണ പ്രചാരണവുമായി ചില കുബുദ്ധികള്‍ ഇറങ്ങിയിട്ടുണ്ട്.

ദുരന്തമുഖത്തില്‍ നിന്ന് കരകയറിയതിനു ശേഷം ഇവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതാണ്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News