‘നമ്മള്‍ കേരളത്തിന്റെ കൂടെയുണ്ടെന്ന് അവര്‍ക്ക് കാണിച്ചുകൊടുക്കാം’; മലയാളികള്‍ക്കുവേണ്ടി ലോകത്തോട് സഹായം അഭ്യര്‍ഥിച്ച് സച്ചിന്‍

മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കേരളത്തിലെ ജനങ്ങള്‍ക്കുവേണ്ടി ലോകത്തോട് സഹായം അഭ്യര്‍ഥിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറും.

ട്വിറ്റര്‍ വഴിയാണ് സച്ചിന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനകള്‍ ആവശ്യപ്പെട്ടത്.

സച്ചിന്‍ പറയുന്നു:

”പ്രാര്‍ഥനകള്‍ എപ്പോഴും നല്ലതാണ്. എന്നാല്‍, ദാരുണമായ ദുരന്തത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി നമുക്കെല്ലാവര്‍ക്കും അതില്‍ കൂടുതല്‍ പലതും ചെയ്യാന്‍ കഴിയും.

ഇപ്പോള്‍ കേരളത്തില്‍ പ്രളയ ദുരിതമനുഭവിക്കുന്നവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും നമ്മുടെ സഹായം ആവശ്യമാണ്. നമ്മള്‍ കേരളത്തിന്റെ കൂടെയുണ്ടെന്ന് അവര്‍ക്ക് കാണിച്ചുകൊടുക്കാം.

കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള ചെറിയ സംഭാവനപോലും വലിയ സഹായമാണ്.”

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here