പത്തനംതിട്ടയില്‍ സഹായത്തിന് പ്രത്യേക ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍

തിരുവനന്തപുരം: പ്രളയത്തില്‍പ്പെട്ട് ഒറ്റപ്പെട്ടു പോയവര്‍ക്ക് സഹായം അഭ്യര്‍ഥിക്കുന്നതിന് പ്രത്യേക ഹെല്‍പ്പ്‌ലൈന്‍ നമ്പരുകള്‍ പത്തനംതിട്ട ജില്ലയില്‍ പ്രവര്‍ത്തനം തുടങ്ങി.

9188294112, 9188295112, 9188293112 എന്നീ നമ്പരുകളില്‍ 24 മണിക്കൂറും വിവരങ്ങള്‍ അറിയിക്കാം. 9188293112 എന്ന നമ്പരില്‍ വിളിക്കുന്നതിനു പുറമേ, വാട്‌സാപ്പ് സന്ദേശങ്ങളും കൈമാറാം.

കളക്ടറേറ്റില്‍ തുറന്ന പ്രത്യേക സെല്ലില്‍ ഇതുമായി ബന്ധപ്പെട്ട് ലഭിക്കുന്ന വിവരങ്ങള്‍ അപ്പപ്പോള്‍ പരിശോധിച്ച് ബന്ധപ്പെട്ട ഫീല്‍ഡ് തല ഉദ്യോഗസ്ഥര്‍ക്ക് കൈമാറും.

തിരുവനന്തപുരം: ജില്ലയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി ബോട്ടുകളും ബോട്ടുകളെത്തിക്കുന്നതിനു ലോറികളും നല്‍കാന്‍ സന്നദ്ധതയുള്ളവര്‍ തിരുവനന്തപുരം ജില്ലാ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടണമെന്ന് കളക്ടര്‍ ഡോ. കെ. വാസുകി അറിയിച്ചു.

ഫോണ്‍: 0471-2730045, 2730067

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here