തിരുവനന്തപുരം: ഇടുക്കി അണക്കെട്ടില്‍ നിന്നും കൂടുതല്‍ വെള്ളം തുറന്ന് വിടാന്‍ ഇപ്പോള്‍ ആലോചിക്കുന്നില്ലെന്ന് മന്ത്രി എംഎം മണി.
ഇപ്പോള്‍ ഇടുക്കി അണക്കെട്ടില്‍ നിന്നും 1500 മില്യണ്‍ ക്യുബിക് മീറ്റര്‍ വെള്ളമാണ് ഒരു സെക്കന്റില്‍ പുറത്തേക്ക് ഒഴുക്കുന്നത്.
ഈ വെളളത്തിന്റെ അളവ് 2000 ആയി വര്‍ധിപ്പിക്കുമെന്ന് ചില മാധ്യമങ്ങളില്‍ വാര്‍ത്ത വരുന്നതായി ശ്രദ്ധയില്‍ പെട്ടു.
ഉന്നതതലത്തില്‍ സ്ഥിതിഗതികള്‍ അവലോകനം ചെയ്തതിന് ശേഷം മാത്രമേ ഇടുക്കി അണക്കെട്ട് വഴി പുറത്ത് വിടുന്ന വെള്ളത്തിന്റെ അളവില്‍ മാറ്റം വരുത്തണമോ എന്ന് തീരുമാനിക്കുകയുള്ളു.
തെറ്റിദ്ധാരണാജനകമായ വാര്‍ത്തകള്‍ കണ്ട് പൊതു ജനങ്ങള്‍ ആശങ്കപ്പെടരുത് എന്ന് അഭ്യര്‍ത്ഥിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

Get real time update about this post categories directly on your device, subscribe now.