
പത്തനംതിട്ട കണ്ടിട്ടില്ലാത്ത പ്രളയമാണിത്.
ജില്ലയിലെ പ്രധാന നദികളായ പമ്പയും അച്ചന്‍കോവിലും മണിമലയാറും കരകവിഞ്ഞൊഴുകി. കല്ലാറും കല്ലടയാറും വരട്ടാറും ഉള്‍പ്പെടെയുളള ചെറുനദികളും കരകവിഞ്ഞതോടെ മലയൊരവും താഴ്‌വാരവും ഒന്നാകെ വെളളത്താല്‍ ഒറ്റപ്പെട്ടു.
ശബരിമലക്കാടുകളില്‍ ഉരുള്‍പൊട്ടിയതോടെ ആദ്യം കുലകുത്തി ഒഴുകിയെത്തിയത് പമ്പാനദിയാണ്. ആദ്യം നാശം വിതച്ചത് പുണ്യഭൂമിയായ പമ്പയിലും.
പമ്പയിലെ നടപ്പാലവും നടപ്പന്തലവും വെളളത്തില്‍ ഒലിച്ചുപോകുന്നത് കണ്ടപ്പോഴും റാന്നിയിലും കോഴഞ്ചേരിയിലും ആറന്‍മുളയിലും ചെങ്ങന്നൂരും ഉളളവര്‍ ദുരന്തം ഇത്ര ഭീകരമാകുമെന്ന് കരുതിയില്ല.
മലയും കാടും കടന്ന് ഒരു രാത്രി വെളുക്കുംമുമ്പേ പമ്പാനദി ജനവാസ കേന്ദ്രത്തിലേക്ക് കുതിച്ചെത്തുകയായിരുന്നു. രാത്രിയില്‍ കുട്ടികളുമായി വീട് വിട്ട് പൊകേണ്ടിവന്നവര്‍ നിരവധി.
പമ്പ ചതിക്കില്ലെന്ന് കരുതി വീടുകളുടെ മുകള്‍ നിലയിലും ടെറസിലും അഭയം തേടിയവര്‍ അക്ഷരാര്‍ത്ഥത്തിന്‍ കുടുങ്ങി. അനുനിമിഷം വെള്ളമുയര്‍ന്നതോടെ ജീവന്‍ അപകടത്തിലായവര്‍ സഹായത്തിനായി കേണു. മനുഷ്യശേഷിയ്ക്ക് സാധ്യമായതിനപ്പുറത്തേക്ക് പമ്പ ക്ഷോഭിച്ച് ഒ!ഴുകിയതോടെ രക്ഷാപ്രവര്‍ത്തകര്‍ പലയിടത്തും നിസ്സഹായരായി.
ഇതിനിടെ ഭീഷണി രൂക്ഷമാക്കി കി!ഴക്കന്‍ മലയോരമേഖലകളിന്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും വ്യാപകമായി. മുപ്പതിലധികം ഇടങ്ങളിലാണ് മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ഉണ്ടായത്.
അച്ചന്‍കോവിന്‍ വനമേഖലയില്‍ ഉരുള്‍പൊട്ടലുണ്ടായതോടെ അച്ചന്‍കോവിലാറും പൊടുന്നനെയാണ് കരയിലേക്ക് കയറിയത്. ആവണിപ്പാറ ഗിരിവര്‍ഗ കോളനി വെള്ളത്തിന്‍ മുങ്ങി. തോരാമഴയും വെളളപ്പൊക്കത്തിന്റെ ആക്കം കൂട്ടി.
കൊച്ചുപമ്പ , കക്കി, മൂഴിയാര്‍ മണിയാര്‍ ഡാമുകള്‍ തുറന്നത് പമ്പയിലെ നീരൊഴുക്ക് കൂട്ടി. ജില്ലയിലെ ഇറിഗേഷന്‍ കനാലുകളിലും വെളളം നിറഞ്ഞു. പാടങ്ങള്‍ നിറഞ്ഞു കവിഞ്ഞു.
സീതത്തോട് ഗവി പ്രദേശങ്ങള്‍ ആദ്യം ഒറ്റപ്പെട്ടു. കണമല, അത്തിക്കയം, പെരുന്തേനരുവി പ്രദേശങ്ങളിലും പ്രകൃതി വന്‍നാശം വിതച്ചു. മൂ!ഴിയാറും, ചാലക്കയത്തും ആദിവാസി കോളനികള്‍ ഒറ്റപ്പെട്ടു.
റാന്നി, കോന്നി, കുമ്പഴ, പത്തനംതിട്ട, കോഴഞ്ചേരി, വെണ്ണിക്കുളം, മല്ലപ്പള്ളി, തിരുവല്ല, ചെങ്ങന്നൂര്‍ തുടങ്ങി ജില്ലയിലെ പ്രധാന നഗരങ്ങളെല്ലാം വെ!ളളത്തിനടിയിലായി. വൈദ്യുതിയും മൊബൈല്‍ ഫോണുകളും നിശ്ചലമായി. പുനലൂര്‍ മൂവാറ്റുപുഴ റോഡിലും, കുമ്പഴ പത്തനംതിട്ട റോഡിലും വെള്ളം കയറി.
തെക്കേമല മുതല്‍ കോഴഞ്ചേരി ഭാഗത്തേക്കും, ചെങ്ങന്നൂര്‍ ഭാഗത്തേക്കും റോഡില്‍ നിലയില്ലാക്കയമായി. റോഡിന്റെ ഇരുവശങ്ങളിലുമുളള വീടുകള്‍ പൂര്‍ണമായി വെളളത്തിനടിയിലായി.
നേവിയും ദുരന്ത നിവാരണ സേനയും സഹായത്തിനെത്തിയെങ്കിലും രക്ഷാപ്രവര്‍ത്തനം കനത്ത വെല്ലുവി!ളി ഉയര്‍ത്തുന്നതായി. ജില്ലയിലെ പ്രധാന ആശുപത്രികളും വെള്ളക്കെട്ടിലായി. വീടുകളിലും കെട്ടിടങ്ങളിലും കുടുങ്ങിയ നൂറുകണക്കിനാളുകള്‍ക്ക് പുറം ലോകത്തെത്താന്‍ വഴികള്‍ ഇല്ലാതായി.
തോരാമ!ഴ തുടരുന്നതിനിടെ പമ്പയും അച്ചന്‍കോവിലും മണിമലയാറും അപ്പര്‍കുട്ടനാട്ടിലേക്ക് ഒന്നിച്ചൊഴുകിയെത്തിയതൊടെ പാണ്ടനാടും കല്ലിശേരിയുമുള്‍പ്പടെയുളള പ്രദേശങ്ങളെ ചരിത്രത്തില്‍ കാണാത്തവിധം പ്രളയം വിഴുങ്ങുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here