
തിരുവനന്തപുരം: രക്ഷാപ്രവര്‍ത്തനത്തിനായി തിരുവനന്തപുരത്ത് നിന്ന് മത്സ്യത്തൊഴിലാളികളുടെ ആദ്യ സംഘം പുറപ്പെട്ടു.
പുന്തുറയില്‍ നിന്നുള്ള സംഘമാണ് ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെ പുറപ്പെട്ടിരിക്കുന്നത്.
ഓഖി ദുരന്തം ഉണ്ടായപ്പോള്‍ കടലില്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ മുന്‍ അനുഭവമുള്ള മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെട്ട സംഘം ഇന്ന് തന്നെ രക്ഷാദൗത്യത്തില്‍ പങ്കാളികളാവും.
ജിപിഎസ്, സെര്‍ച്ച് ലൈറ്റുകള്‍, റഡാറുകള്‍ എന്നീ സംവിധാനങ്ങളുമായിട്ടാണ് ഇവര്‍ പുറപ്പെട്ടിരിക്കുന്നത്. ഒഴുക്കിനെതിരെ മുന്നോട്ട് പോകാന്‍ കഴിയുന്ന തരത്തിലള്ള മോട്ടര്‍ എഞ്ചിനുകള്‍ ഉള്ള വള്ളവുമാണ് ഇവരുടെ കൈവശം ഉള്ളത്.
ഇവര്‍ക്കവശ്യമായ ഇന്ധനം സംസ്ഥാന സര്‍ക്കാര്‍ നല്‍കും. ഓഖി ദുരന്ത സമയത്ത് കേരളം നല്‍കിയ പിന്തുണക്ക് നന്ദി സൂചകമായിട്ടാണ് തങ്ങള്‍ ഇതില്‍ പങ്കാളികളാകുന്നതെന്ന് അവര്‍ പീപ്പിളിനോട് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here