ചാലക്കുടി വെള്ളത്തില്‍ മുങ്ങി; രക്ഷാപ്രവര്‍ത്തകസംഘത്തിലെ 50 പൊലീസുകാര്‍ കുടുങ്ങി

തൃശൂര്‍: അതിശക്തമായി തുടരുന്ന കനത്തമഴയില്‍ ചാലക്കുടി ടൗണ്‍ വെള്ളത്തില്‍ മുങ്ങി.

ആലുവയിലേക്ക് രക്ഷാപ്രവര്‍ത്തനത്തിന് പോയ 50 പൊലീസുകാരുടെ സംഘം മുരിങ്ങൂര്‍ പാലത്തില്‍ കുടുങ്ങിക്കിടക്കുകയാണ്.

കുണ്ടൂരിലെ ദുരിതാശ്വാസ ക്യാമ്പില്‍ വെള്ളം കയറിയെന്ന വാര്‍ത്തകളും പുറത്തുവരുന്നുണ്ട്.

ഏകദേശം 5,000 പേരാണ് ഈ ക്യാമ്പിലുള്ളത്. പാലിയേക്കര ടോള്‍ പ്ലാസയും വെള്ളത്തില്‍ മുങ്ങിയ നിലയിലാണ്.

ചാലക്കുടിയില്‍ എഴുപതോളം പേര്‍ കയറി നിന്ന കെട്ടിടത്തിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണു. കുത്തിയതോട് സെന്റ് സേവിയേഴ്‌സ് പള്ളിയുടെ കെട്ടിടമാണ് തകര്‍ന്നത്. ഒപ്പമുണ്ടായിരുന്ന ഏഴു പേരെ കുറിച്ച് വിവരമില്ലെന്ന് സ്ഥലത്തുള്ളവര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News