രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു; ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് അവശ്യസാധനങ്ങള്‍ എത്തിക്കുന്നു; ഭക്ഷണം വെള്ളം വസ്ത്രം എന്നിവയുടെ അടിയന്തര ആവശ്യം

രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് അവശ്യസാധനങ്ങള്‍ എത്തിക്കുന്നു വിവിധ പ്രദേശങ്ങളിലേക്ക്  ഭക്ഷണം വെള്ളം വസ്ത്രം എന്നിവയുടെ  അടിയന്തര ആവശ്യമുണ്ട്.

തൃശൂർ ജില്ലയിൽ ചാലക്കുടിയുടെ വിവിധ ഭാഗങ്ങളിൽ വിവിധ സേനകൾ ഒരുമിച്ച് രക്ഷാപ്രവർത്തനം നടത്തുന്നു. ചാലക്കുടി യിലെ മുരിങ്ങൂർ മേൽപ്പാലം വെള്ളത്തിന്നടിയിൽ. ചാലക്കുടി പട്ടണവും വെള്ളത്തിലാണ്. ക്യാമ്പുകളിൽ ഭക്ഷണം, വെള്ളം, വസ്ത്രം എത്തിക്കുന്നു

ദുരന്ത നിവാരണത്തിന് ദേശീയ ദുരന്തപ്രതികരണ സേനയുടെയും എഞ്ചിനീയറിംഗ് ടാസ്‌ക് ഫോഴ്‌സിന്റെയും കൂടുതൽ യൂണിറ്റുകൾ ലഭ്യമാക്കി.

തൃശൂർ കളക്റ്ററേറ്റിലെത്തിയ തദ്ദേശസ്വയംഭരണ വകുപ്പു മന്ത്രി ഏ.സി.മൊയ്തീൻ, കൃഷി വകുപ്പു മന്ത്രി അഡ്വ.വി.എസ്.സുനിൽകുമാർ ജില്ലയിലെ ദുരന്തനിവാരണ പ്രവർത്തനങ്ങൾ വിലയിരുത്തി.

എല്ലാവരേയും കഴിവതും വേഗത്തിൽ സുരക്ഷിത സ്ഥാനത്ത് എത്തിച്ച് ആവശ്യമായ സൗകര്യങ്ങൾ ചെയ്തു കൊടുക്കാൻ മന്ത്രിമാർ നിർദ്ദേശിച്ചു.

ഭക്ഷണം, മരുന്ന് അതത് സമയത്ത് എത്തിച്ച് നൽകണം. കൂടുതൽ രക്ഷാപ്രവർത്തകരെ സജീകരിക്കാനും തീരുമാനിച്ചു. ജില്ലാ കളക്റ്റർ ടി.വി അനുപമ, ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.വിവിധ സ്ഥലങ്ങളിൽ കുടുങ്ങിക്കിക്കിടക്കുന്നവരെ എത്രയും വേഗം രക്ഷിക്കാനും മന്ത്രിമാർ നിർദ്ദേശിച്ചു

രണ്ട് എഎൻ32 എയർക്രാഫ്റ്റുകളും ഒരു ഐഎൽ 76 എയർക്രാഫ്റ്റും പത്തനംതിട്ടയിലും ആലപ്പുഴയിലും പ്രവർത്തനസജ്ജമായി. ജോധ്പൂർ, ഭോപാൽ, പുനെ എന്നിവിടങ്ങളിൽനിന്നും കൂടുതൽ സേനകളെ ഉടൻ വിന്യസിക്കും

എയർ ഡ്രോപ് ചെയ്യുന്നതിന് അൻപതിനായിരം ഭക്ഷണപ്പൊതികൾ ചെറിയ കുപ്പി വെള്ളം എന്നിവ അടിയന്തരമായി ആവശ്യമുണ്ട് കടവന്ത്രയിലെ രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ എത്തിക്കണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here