മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയ്ക്ക് നാടിന്റെ ആദരം

മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയ്ക്ക് നാടിന്റെ ആദരം. കക്ഷിരാഷ്ട്രീയ ഭേദമന്യേ നിരവധി പ്രമുഖരാണ് അദ്ദേഹത്തിന് അന്തിമോപചാരം അര്‍പ്പിക്കാന്‍ വസതിയിലും ബിജെപിയുടെ ആസ്ഥാനത്തും എത്തിയത്.

ഒരുമണിയോടെ ബിജെപിയുടെ ദേശീയ ആസ്ഥാനത്തുനിന്ന് ആരംഭിച്ച വിലാപയാത്ര വൈകുന്നേരം നാലുമണിയോടെ സംസ്‌കാര ചടങ്ങുകള്‍ക്കായി യമുനാ തീരത്തെത്തിക്കും. കേരളസംസ്ഥാനത്തെ പ്രതിനീധികരിച്ച് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ അന്തിമോപചാരമര്‍പ്പിച്ചു.

മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയ്ക്ക് അന്തിമോപചാരമര്‍പ്പിക്കാന്‍ കൃഷ്ണമേനോന്‍ മാര്‍ഗ് റോഡിലെ വസതിയിലും ബിജെപിയുടെ ആസ്ഥാന ഓഫീസിലും ഒഴുകിയെത്തിയത് പതിനായിരങ്ങളാണ്. മൂന്നു മണിക്കുറോളം ബിജെപിയുടെ ആസ്ഥാനത്ത് പൊതു ദര്‍ശനത്തിന് വെച്ചതിനുശേഷമാണ് വിലാപയാത്ര ആരംഭിച്ചത്.

നാലുമണിയോടെ യമുനാ തീരത്തെ രാഷ്ട്രീയ സ്മൃതി സ്ഥലില്‍ ഔദ്യോഗിക ബഹുമതികളോടെയാണ് ശവസംസ്‌കാരച്ചടങ്ങുകള്‍ നടക്കുക. കേരള സര്‍ക്കാരിനെ പ്രതിനിധീകരിച്ച് തുറമുഖ പുരാവസ്തു വകുപ്പു മന്ത്രി കടന്നപള്ളി രാമചന്ദ്രന്‍ അന്തിമോപചാരമര്‍പ്പിച്ചു. കേരളാ ഗവര്‍ണര്‍ പി സദാശിവം വാജ്‌പേയുടെ വസതിയിലെത്തിയിരുന്നു.

വ്യാഴാഴ്ച വൈകിട്ട് 5.05ഓടെ ദില്ലിയിലെ എയിംസിലായിരുന്നു അന്ത്യം. തുടര്‍ന്ന് വൈകുന്നേരത്തോടെ ഭൗതീക ശരീരം വസതിയിലേക്ക് മാറ്റുകയായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് വര്‍ഷങ്ങളായി ചികിത്സയിലായിരുന്നു. പരമോന്നത ബഹുമതിയായ ഭാരതരത്‌ന നല്‍കി രാജ്യം ആദരിച്ച വാജ്‌പേയ്, രാജ്യത്ത് കാലാവധി തികയ്ക്കുന്ന ആദ്യത്തെ കോണ്‍ഗ്രസിതര പ്രധാനമന്ത്രിയായിരുന്നു.

1996, 1998, 1999 എന്നീ വര്‍ഷങ്ങളില്‍ പ്രധാനമന്ത്രിയായ വാജ്‌പേയ് മികച്ച കവിയും വാഗ്മിയുമായിരുന്നു. ജനതാസര്‍ക്കാരില്‍ വിദേശകാര്യമന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സൗമ്യത മുഖമുദ്രയാക്കിയ വാജ്‌പേയി പക്ഷേ ആശയങ്ങളെ മുറുകെ പിടിക്കുകയും നിലപാടുകള്‍ വിട്ടുവീഴ്ചയില്ലാതെ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News