അടിയന്തര അറിയിപ്പ്; ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായുള്ള ഉൽപ്പന്നങ്ങൾ സ്വീകരിക്കുന്ന കൗണ്ടർ പ്രവർത്തനം ആരംഭിച്ചു

അടിയന്തിര അറിയിപ്പ്; ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായുള്ള ഉൽപ്പന്നങ്ങൾ സ്വീകരിക്കുന്ന കൗണ്ടർ പ്രവർത്തനം ആരംഭിച്ചു.

പട്ടം സെന്‍റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായുള്ള കൗണ്ടർ പ്രവർത്തനം ആരംഭിച്ചു. ദുരിത ബാധിതരെ സഹായിക്കുന്നതിനായി സുമനസുകളുടെ സഹായം ഈ കൗണ്ടറിൽ ഏൽപ്പിക്കാവുന്നതാണ്.

തുണികൾ, പുതപ്പ്, കമ്പിളി വസ്ത്രങ്ങൾ,നാപ്കിൻ, നോട്ടു ബുക്കുകൾ, പേന, ബാഗുകൾ, ബിസ്ക്കറ്റ്, റൊട്ടി തുടങ്ങി കഴിയുന്ന എന്ത് ഉൽപ്പന്നങ്ങളും കൗണ്ടറിൽ ഏൽപ്പിക്കാവുന്നതാണെന്ന് പ്രിൻസിപ്പൽ ഫാ: സി. സി. ജോണും ഹെഡ് മാസ്റ്റർ എബി ഏബ്രഹാമും അറിയിച്ചു.

ഇവ ശേഖരിച്ച് സർക്കാർ സംവിധാനങ്ങൾ വഴി ദുരിതമേഖലയിൽ എത്തിക്കുന്നതാണ്. ഗ്രീൻ ആർമി, എൻഎസ് എസ്എസ്. പി.സി, എൻ. സി. സി. കേഡറ്റുകൾ ദുരിതാ ശ്വാസ കൗണ്ടിറിന് നേതൃത്വം നൽകുന്നു. വിവരങ്ങൾക്ക് സന്തോഷ്. പി. മാത്യു. ( 9388582566, 9497594846)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News