പ്രളയക്കെടുതി; കേരളത്തില്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി കൂടുതല്‍ സന്നാഹങ്ങള്‍ അനുവദിക്കാന്‍ ക്രൈസിസ് മാനേജമെന്റ് കമ്മിറ്റി യോഗത്തില്‍ തീരുമാനം

കേരളത്തില്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി കൂടുതല്‍ സന്നാഹങ്ങള്‍ അനുവദിക്കാന്‍ ക്രൈസിസ് മാനേജമെന്റ് കമ്മിറ്റി യോഗത്തില്‍ തീരുമാനം. കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.

വ്യോമ,കര,നാവിക സേനകള്‍ക്കും എന്‍.ഡി. ആര്‍.എഫിനും, കോസ്റ്റ് ഗാര്‍ഡിനും കൂടുതല്‍ രക്ഷാ ഉപകരണങ്ങള്‍ നല്‍കാന്‍ യോഗം തീരുമാനിച്ചു. 2.9 ലക്ഷം ലിറ്റര്‍ കുടിവെള്ളവുമായി റെയില്‍വേയുടെ പ്രത്യേക തീവണ്ടി നാളെ കായംകുളത്ത് എത്തും.

മൊബൈല്‍ ഫോണുകള്‍ക്ക് റേഞ്ച് ഇല്ലാത്ത സ്ഥലങ്ങളില്‍ വി- സാറ്റ് കമ്മ്യൂണിക്കേഷന്‍ ഉപയോഗിക്കാനും കേരളത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സാഹചര്യങ്ങള്‍ വിലയിരുത്താന്‍ കേന്ദ്ര സമിതി നാളെയും യോഗം ചേരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News