പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് ഇന്ത്യക്കകത്തും പുറത്തു നിന്ന് നിരവധിയായ സഹായങ്ങളാണ് എത്തുന്നത്.
സംസ്ഥാനം ഇതുവരെ കണ്ടിട്ടില്ലാത്ത പ്രളയ ദുതിതത്തെ നേരിടാന്‍ അയല്‍ സംസ്ഥാനങ്ങളായ കര്‍ണ്ണാടകയും തമിഴ്നാടും നേരത്തെ തന്നെ കേരലത്തിന് സാമ്പത്തിക സഹായം പ്രഖ്യാപിച്ചിരുന്നു.
ഇവയ്ക്കൊപ്പം ദുരിതത്തില്‍ കൈത്താങ്ങാവാന്‍ സംസ്ഥാനത്തിന് പഞ്ചാബ് സര്‍ക്കാരിന്റെ സഹായം.
10 കോടി രൂപയുടെ സഹായങ്ങള്‍ കേരളത്തിന് നല്‍കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് പ്രഖ്യാപിച്ചു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചു കോടി രൂപ നല്‍കും.അഞ്ചു കോടിയ്ക്ക് ഭക്ഷ്യവസ്തുകളടക്കമുള്ള ആവശ്യ സാധനങ്ങള്‍ നല്‍കുമെന്നും പഞ്ചാബ് സര്‍ക്കാര്‍ അറിയിച്ചു.
Get real time update about this post categories directly on your device, subscribe now.