കോട്ടയം ജില്ലയില്‍ 301 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു

301 ക്യാമ്പുകളിലായി 13813 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.

കോട്ടയം,ചങ്ങനാശ്ശേരി,കാഞ്ഞിരപ്പള്ളി, വൈക്കം, മീനച്ചില്‍ താലൂക്കുകളിലുളള വിവിധ ക്യാമ്പുകളില്‍ 46873 പേരെയാണ് മാറ്റി പാര്‍പ്പിച്ചിട്ടുള്ളത്.

കോട്ടയം താലൂക്കില്‍ 131, ചങ്ങനാശ്ശേരി 67, കാഞ്ഞിരപ്പള്ളി 10, വൈക്കം 71, മീനച്ചില്‍ 22 എന്നിങ്ങനെയാണ് ക്യാമ്പുകള്‍ ക്രമീകരിച്ചിട്ടുള്ളത്.

ചങ്ങനാശ്ശേരിയില്‍ മാത്രം 14782 പേരും കോട്ടയത്ത് 10147 പേരും കാഞ്ഞിരപ്പള്ളിയില്‍ 1022 പേരും മീനച്ചില്‍ താലൂക്കില്‍ 1228 പേരും വൈക്കം താലൂക്കില്‍ 19694 പേരും വിവിധ ക്യാമ്പുകളിലുണ്ട്.

ഇവര്‍ക്കുളള ഭക്ഷണം, മരുന്ന്, മറ്റ് അവശ്യ സൗകര്യങ്ങള്‍ എന്നിവ ഒരുക്കിയിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here