പ്രളക്കെടുതിയില്‍ പൊരുതുന്ന കേരളത്തില്‍ ദുരിത മേഖലകള്‍ സന്ദര്‍ശിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തി.
തിരുവനന്തപുരം വിമാനത്താവളത്തില്‍ മുഖ്യമന്ത്രി, ഗവര്‍ണര്‍, പ്രതിപക്ഷ നേതാവ് എന്നിവര്‍ ചേര്‍ന്നാണ് പ്രധാന മന്ത്രിയെ സ്വീകരിച്ചത്.
ഇന്ന് രാജ്ഭവനില്‍ തങ്ങുന്ന പ്രധാനമന്ത്രി നാളെ പ്രളയക്കെടുതിയുെടെ തീവ്രത മനസിലാക്കുന്നതിനായി സര്‍ക്കാര്‍ തയ്യാറാക്കിയ വീഡിയോ വീക്ഷിക്കും.
തുടര്‍ന്ന് രാവിലെ ദുരന്ത ബാധിതമേഖകളായ ചെങ്ങന്നൂര്‍, കൊച്ചി ഉൾപ്പടെയുളള പ്രദേശങ്ങൾ സന്ദര്‍ശിക്കും. മുഖ്യമന്ത്രിയും പ്രധാനമന്ത്രിയ്ക്കൊപ്പം ഉണ്ടാകും.
പിന്നീട് കൊച്ചിയില്‍ കൂടിക്കാഴ്ച നടത്തും. പ്രളയത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കുക. കൂടുതല്‍ കേന്ദ്ര സേനയെ അയക്കുക, കൂടുതല്‍ ദുരന്ത ദിവാരണ ഫണ്ട് അനുവദിക്കുക തുടങ്ങി വിവിധ കാര്യങ്ങൾ സംസ്ഥാനം പ്രധാനമന്ത്രിയോട് ആവശ്യപ്പെടും.
സംസ്ഥാനം നേരിടുന്നത് സമാനതകളില്ലാത്ത ദുരിതമാണ്, പ്രളയക്കെടുതി ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിക്ക് പ്രതിപക്ഷ നേതാവ് നിവേദനം നല്‍കി.
Get real time update about this post categories directly on your device, subscribe now.