ചാലക്കുടിയിലും ചെങ്ങന്നൂരും കേന്ദ്രീകരിച്ച് രക്ഷാപ്രവര്‍ത്തനം ഊര്‍ജിതം

സംസ്ഥാനത്ത് തുടരുന്ന പ്രളയ ദുരിത്തില്‍ ഇന്നും രക്ഷാപ്രവര്‍ത്തനം കൂടുതല്‍ ഊര്‍ജിതമായി തുടരുന്നു.

നിലവില്‍ വെള്ളം ഉയര്‍ന്നിരിക്കുന്ന ചെങ്ങന്നൂരും ചാലക്കുടിയും കേന്ദ്രീകരിച്ചാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം.

ചെങ്ങന്നൂരേക്ക് രക്ഷാപ്രവര്‍ത്തനത്തിനായി കൂടുതല്‍ ബോട്ടുക‍ളും സേനയുടെ ഹെലികോപ്ടറുകളും ഇന്ന് എത്തി.

ചെങ്ങന്നൂരിലെ സ്ഥിതി ഗുരുതരമാണെങ്കിലും ആശങ്കയ്ക്ക് വകയില്ലെന്നും കൂടുതല്‍ രക്ഷാ പ്രവര്‍ത്തകരെ ഇവിടേക്ക് വിന്യസിച്ച്കൊണ്ടുള്ള രക്ഷാ പ്രവര്‍ത്തനങ്ങളാണ് ഇന്ന് നടക്കുകയെന്നും മന്ത്രി ജി സുധാകരന്‍ അറിയിച്ചു.

രക്ഷാ പ്രവര്‍ത്തനത്തിന് തടസ്സമായി ചെങ്ങന്നൂരില്‍ ഇന്നും ശക്തമായ മ‍ഴ തുടരുകയാണ്.

അതേസമയം കനത്ത മ‍ഴയില്‍ ഇന്നലെ ഒറ്റപ്പെട്ടുപോയ തൃശൂര്‍ നഗരത്തിന്‍ ഇന്ന് മ‍ഴയ്ക്ക് ശമനമുണ്ട്.

ഇടുക്കിയിലും മ‍ഴയ്ക്ക് ശമനമുണ്ട്. ചാലക്കുടിയില്‍ വെള്ളമിറങ്ങുന്നതായും വിവരമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News