സമാനതകളില്ലാത്ത രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതം; ചെങ്ങന്നൂരില്‍ വീണ്ടും മ‍ഴ; കേരളം 2000 കോടി ആവശ്യപ്പെട്ടു; അനുവദിച്ചത് 500 കോടി

കേരളത്തിന്റെ പ്രളയക്കെടുതി നേരിടാന്‍ 500 കോടി പ്രധാനമന്ത്രി അനുവദിച്ചു. മഴക്കെടുതിയെ നേരിടാന്‍ കേരളം അടിയന്തിരമായി 2000 കോടി ആവശ്യപ്പെട്ടെങ്കിലും 500 കോടി മാത്രമാണ് അനുവദിച്ചത്.

20000 കോടി രൂപയുടെ നാശ നഷ്ടമാണ് നിലവില്‍ കണക്കാക്കുന്നത്. ഗവർണർ പി.സദാശിവം, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം, മന്ത്രിമാർ, ചീഫ് സെക്രട്ടറി, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പ്രധാനമന്ത്രിയെ കാര്യങ്ങൾ ബോധ്യപ്പെടുത്തി.

കേരളം കണ്ട ഏറ്റവും വലിയ ദുരന്തത്തെ നേരിടാനായി സമാനതകളില്ലാത്ത രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോ‍ഴും കാലാവസ്ഥ വീണ്ടും പ്രതികൂലമാകുന്നത് രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നു.
ആയിരങ്ങള്‍ കുടുങ്ങിക്കിടക്കുന്ന ചെങ്ങന്നൂരില്‍ മ‍ഴ ശക്തമാകുന്നത് രക്ഷാപ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്.

കേരളത്തിന്റെ പ്രളയക്കെടുതി വിലയിരുത്താനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി/യുടെ
നേതൃത്വത്തില്‍ തിരുവനന്തപുരത്ത് അവലോകന യോഗം നടന്നു. ഗവർണർ പി.സദാശിവം, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം, മന്ത്രിമാർ, ചീഫ് സെക്രട്ടറി, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പ്രധാനമന്ത്രിയെ കാര്യങ്ങൾ ബോധ്യപ്പെടുത്തി.

ഇന്ന് ചെങ്ങന്നൂരിലും ചാലക്കുടിയെയും കേന്ദ്രീകരിച്ചാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്.
കൊച്ചിയില്‍ കാറ്റും മ‍ഴയും കനക്കുകയാണ്. പ്രളയബാധിത മേഖലകൾ കാണുന്നതിന് പ്രധാനമന്ത്രി ഹെലികോപ്റ്ററിൽ പുറപ്പെട്ടെങ്കിലും പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് വ്യോമ നിരീക്ഷണം റദ്ദാക്കി. തൃശൂർ പീച്ചി ഡാമിന്റെയും പൂമല ഡാമിന്റെയും ഷട്ടർ 2 ഇഞ്ച് താഴ്ത്തി.

പത്തനംതിട്ട ജില്ലയില്‍ വീണ്ടും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. 70,085 കുടുംബങ്ങളിലെ 3,14,391 പേര്‍ ദുരിതാശ്വാസ ക്യാമ്പുകളിലുണ്ട്. 2094 ക്യാമ്പുകളാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ക്യാമ്പുകളിലുളള എല്ലാവര്‍ക്കും ഭക്ഷണവും വെള്ളവും മരുന്നും ലഭ്യമാക്കുന്നുണ്ട്.

ചാലക്കുടിയിലും ചെങ്ങന്നൂരിലും അതിശക്തമായ ഒഴുക്കുളളതുകൊണ്ട് രക്ഷാപ്രവര്‍ത്തനം ഏറെ ദുഷ്കരമാവുകയാണ്.

ഒറ്റപ്പെട്ടുകഴിയുന്നവര്‍ക്കും ദുരിതാശ്വാസ ക്യാമ്പുകളിലുളളവര്‍ക്കും ഹെലികോപ്റ്ററിലും ബോട്ടിലും ഭക്ഷണ വിതരണം ഇന്ന് കാലത്തുമുതല്‍ ആരംഭിച്ചിട്ടുണ്ട്. മറ്റ് പല സംസ്ഥാനങ്ങളും ഈ പ്രതിസന്ധി ഘട്ടത്തില്‍ കേരളത്തെ സഹായിക്കാന്‍ മുന്നോട്ടു വരുന്നുണ്ട്.

പഞ്ചാബ്, മഹാരാഷ്ട്ര, തെലുങ്കാന എന്നീ സംസ്ഥാനങ്ങള്‍ പാക്ക് ചെയ്ത ഭക്ഷണം ലഭ്യമാക്കാമെന്ന് അറിയിച്ചിട്ടുണ്ട്. ഇന്ത്യന്‍ റെയില്‍വെ ആവശ്യത്തിന് ശുദ്ധജലം ലഭ്യമാക്കാമെന്ന് അറിയിച്ചിട്ടുണ്ട്. ഇന്ന് ഒന്നര ലക്ഷം വാട്ടര്‍ ബോട്ടിലുകള്‍ അവര്‍ ലഭ്യമാക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News