ദുരന്തമേഖലയിലെ മൊബൈല്‍ കണക്ഷന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പുന:സ്ഥാപിക്കും

പ്രളയബാധിത മേഖലയിലെ മൊബൈല്‍ കണക്ഷനുകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പുന:സ്ഥാപിക്കാന്‍ വിവിധ മൊബൈല്‍ കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

പ്രളയ പ്രദേശങ്ങളില്‍ കടന്നു ചെന്ന് മൊബൈല്‍ ടവറുകള്‍ നന്നാക്കാനും ജനറേറ്ററുകളില്‍ ഇന്ധനം നിറയ്ക്കാനും മൊബൈല്‍ കമ്പനി ടെക്നീഷ്യന്‍മാര്‍ക്ക് അനുമതി നല്‍കും.

ഇതിനായി എത്തുന്ന ഉദ്യോഗസ്ഥര്‍ തങ്ങളുടെ അസല്‍ തിരിച്ചറിയല്‍ കാര്‍ഡ് കൈയില്‍ കരുതണം. ജനറേറ്ററുകള്‍ക്ക് ആവശ്യമായ ഇന്ധനം ജില്ലാ കളക്ടര്‍മാര്‍ ഉറപ്പാക്കണമെന്നും നിര്‍ദ്ദേശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here