കൈത്താങ്ങായി ആശാ ശരതും; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത് അഞ്ചു ലക്ഷം രൂപ

കൊച്ചി: സംസ്ഥാനത്ത് വെള്ളപ്പൊക്കത്തിന്റെ ദുരിതംപേറുന്നവര്‍ക്ക് കൈത്താങ്ങാകുവാന്‍ നടി ആശ ശരതും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചു ലക്ഷം രൂപ ആശ ശരത് സംഭാവന ചെയ്തു.

മമ്മൂട്ടി, മോഹന്‍ലാല്‍, ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങി നിരവധി പേരാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകള്‍ നല്‍കിയത്.

താരസംഘടന അമ്മ നേരത്തെ 10 ലക്ഷം രൂപ ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയിരുന്നു. തെലുങ്ക് താരം വിജയ് ദേവരകൊണ്ടയാണ്യം അഞ്ച് ലക്ഷം രൂപയും ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി.

തമിഴ് സിനിമാലോകത്തുനിന്ന് കമല്‍ഹാസന്‍ (25 ലക്ഷം), സൂര്യയും കാര്‍ത്തിയും (25 ലക്ഷം) എന്നിവരൊക്കെ ഇതിനകം സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.

തമിഴ് അഭിനേതാക്കളുടെ സംഘടനയായ നടികര്‍ സംഘവും തമിഴ് ടെലിവിഷന്‍ ചാനലായ വിജയ് ടിവി(25 ലക്ഷം)യുമൊക്കെ ദൗത്യത്തില്‍ പങ്കാളികളായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News