പൊതുജന ശ്രദ്ധയ്ക്ക്; വീടുകളിൽ നിന്നും വെള്ളം ഇറങ്ങിയതിന് ശേഷം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

പൊതുജന ശ്രദ്ധയ്ക്ക്. വീടുകളിൽ നിന്നും വെള്ളം ഇറങ്ങിയതിന് ശേഷം വീട് വൃത്തിയാക്കുന്നവർ ശ്രദ്ധിക്കുക. വീട്ടിലെ മെയിൻ സ്വിച്ച് ഓൺ ആണെങ്കിൽ ആദ്യം മെയിൻ സ്വിച്ച് ഓഫ് ചെയ്യുക.

അതിനു ശേഷം വീട് വൃത്തിയാക്കുക. വീട്ടിലെ വയറിംഗ് സംവിധാനം, സ്വിച്ചുകൾ, പ്ലഗ് പോയിൻറുകൾ , വയറിംഗ് തുടങ്ങിയവ എല്ലാം നിരീക്ഷിക്കുക.

എന്തെങ്കിലും കേടുപാട് കണ്ടെത്തിയാൽ സ്വയം നന്നാക്കാൻ ശ്രമിക്കാതെ ഇലക്ട്രീഷ്യൻമാരെ വിളിച്ചു കുഴപ്പമില്ല എന്ന് ഉറപ്പാക്കണം.

മീറ്റർ ബോർഡ് നോക്കി അവിടെ വെള്ളം കയറിയതായി ബോധ്യപ്പെട്ടാൽ കെ.എസ്.ഇ.ബി സെക്ഷൻ ഓഫിസിൽ അറിയിക്കുക. വീട്ടിൽ എർത്ത് ലീക്കേജ് സർക്യൂട്ട് ബ്രേക്കർ ഇല്ലാത്ത വീടുകളിൽ അവ സ്ഥാപിക്കുന്നത് വൈദ്യുതി സുരക്ഷ വർദ്ധിപ്പിക്കും.

വെള്ളം കയറിയ വൈദ്യുതി ഉപകരണങ്ങൾ ആവശ്യമായ പരിശോധന നടത്തി മാത്രമേ വീണ്ടും ഉപയോഗിക്കാവൂ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News