ചെങ്ങന്നൂരില്‍ രക്ഷാപ്രവര്‍ത്തനം യുദ്ധകാലാടിസ്ഥാനത്തില്‍

തിരുവനന്തപുരം: ചെങ്ങന്നൂരില്‍ ഒറ്റപ്പെട്ടു കിടക്കുന്ന ജനങ്ങളെ രക്ഷപ്പെടുത്താനുളള ശ്രമങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പുരോഗമിക്കുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

നേരത്തെ തീരുമാനിച്ചതു പോലെ നാല് ഹെലികോപ്റ്റര്‍ സേവനം ലഭ്യമാക്കിയിട്ടുണ്ടെന്ന് സേനാ വിഭാഗങ്ങള്‍ അറിയിച്ചിട്ടുണ്ട്. 15 സൈനിക ബോട്ടുകളും രക്ഷാപ്രവര്‍ത്തനം നടത്തുന്നു.

65 മത്സ്യതൊഴിലാളി ബോട്ടുകളാണ് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നത്. 100 അംഗങ്ങളടങ്ങിയ കരസേനയുടെ 4 ടീമുകളും ചെങ്ങന്നൂരില്‍ എത്തിച്ചു.

ഒറ്റപ്പെട്ടു പോയവര്‍ക്ക് ഭക്ഷണം എത്തിക്കാനും വലിയ പരിശ്രമം നടത്തുന്നു. ഹെലികോപ്റ്റര്‍ മുഖേനയാണ് ഭക്ഷണം എത്തിക്കുന്നത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here