ഗള്‍ഫിലേക്കുള്ള യാത്ര; വിമാന കമ്പനികള്‍ അമിത ചാര്‍ജ് ഈടാക്കുന്നത് അവസാനിപ്പിക്കും

കൊച്ചി: വിമാനത്താവളം അടച്ചതിനാല്‍ മറ്റു വിമാനത്താവളങ്ങള്‍ വഴി ഗള്‍ഫ് നാടുകളിലേക്ക് പോകുന്നവരില്‍ നിന്ന് വിമാന കമ്പനികള്‍ അമിത ചാര്‍ജ് ഈടാക്കുന്നത് അവസാനിപ്പിക്കുമെന്ന് സിവില്‍ വ്യോമയാന മന്ത്രി സുരേഷ് പ്രഭു മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചു.

കൊച്ചി അടച്ചതിനാല്‍ ബാംഗ്ലൂരില്‍ നിന്നും മറ്റും ഗള്‍ഫിലേക്ക് അമിത ചാര്‍ജ് ഈടാക്കുന്ന കാര്യം കേന്ദ്രമന്ത്രിയുടെ ശ്രദ്ധയില്‍ മുഖ്യമന്ത്രി പെടുത്തിയിരുന്നു. കൊച്ചി വിമാനത്താവളം അടയ്ക്കുന്നതിന് മുമ്പുള്ള നിരക്കേ ഈടാക്കാവൂ എന്ന് വിമാന കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രിയെ വ്യോമയാന മന്ത്രാലയം അറിയിച്ചു.

തിരുവനന്തപുരത്ത് നിന്ന് ഡല്‍ഹിയിലേക്കുളള നിരക്ക് പരമാവധി പതിനായിരം രൂപയായിരിക്കും. മറ്റു നഗരങ്ങളിലേക്കുളള നിരക്ക് ഇതിന് ആനുപാതികമായി കുറയ്ക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News