നേരിടാം ഒറ്റക്കെട്ടായി; സിപിഐഎം ഫണ്ട് ശേഖരണത്തിലേക്ക് സഹായം നല്‍കി സാധാരണക്കാരും

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രളയക്കെടുതിയില്‍ സര്‍ക്കാരിന് സഹായം നല്‍കി സാധാരണക്കാരും. സിപിഐഎമ്മിന്റെ നേതൃത്വത്തിലാണ് അസംഘടിത മേഖലയിലുള്ളവരില്‍ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് ശേഖരിക്കുന്നത്.

സംസ്ഥാനം ഇതുവരെ നേരിട്ടിട്ടില്ലാത്ത പ്രളയദുരന്തത്തെയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ഒരു ഭാഗത്ത് ഓരോരുത്തരം ജീവന് വേണ്ടി പോരാടുമ്പോള്‍ മറ്റൊരുഭാഗത്ത് പ്രളയം വിതച്ച നാശം അത് ഇരട്ടിയാകുന്ന സാഹചര്യം.

ഏവരും ഒറ്റക്കെട്ടായി ഒരു മനസ്സോടെ ഈ ദുരന്തത്തെ അതിജീവിക്കാന്‍ ശ്രമിക്കുന്ന സമയം. തങ്ങളാല്‍ കഴിയുന്ന സഹായം ചെയ്യണമെന്ന സാധാരണക്കാരന്റെ ആഗ്രഹമാണ് സിപിഐഎമ്മിന്റെ നേതൃത്വത്തില്‍ ഫണ്ട് ശേഖരണത്തിലൂടെ ആരംഭിച്ചത്.

ഇത്തരത്തിലെ അസംഘടിത മേഖലയിലുള്ളവരില്‍ നിന്നും ധനം സമാഹരിക്കാന്‍ മറ്റ് മാര്‍ഗമില്ലാത്ത സാഹചര്യത്തിലാണ് പാര്‍ട്ടി ദൗത്യം ഏറ്റെടുത്തതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

സിപിഐഎം സംസ്ഥാന കമ്മിറ്റിയുടെ തീരുമാനപ്രകാരം 2 ദിവസങ്ങളിലായിട്ടാണ് ഫണ്ട് ശേഖരണം നടത്തുക. ചെറിയ സഹായം ചെയ്യാന്‍ കഴിയുന്നവരില്‍ നിന്നും പരമാവധി ശേഖരിച്ച് മുഖ്യമന്ത്രിയുടെ ഫണ്ടിലെയ്ക്ക് നല്‍കുകയാണ് പാര്‍ട്ടി ലക്ഷ്യമെന്നും കോടിയേരി വ്യക്തമാക്കി.

എല്ലാ പാര്‍ട്ടി ഘടകങ്ങളിലും ഇതിന്റെ ഭാഗമായുള്ള ഫണ്ട് ശേഖരണം നടക്കും. ദുരിതമനുഭവിക്കുന്ന ജനവിഭാഗത്തിന് കവിയാവുന്ന സഹായം നല്‍കുക അതാണ് ഏവരുടെയും ലക്ഷ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News