ചെങ്ങന്നൂരില്‍ നാലു മൃതദേഹങ്ങള്‍ കണ്ടെത്തി

തിരുവനന്തപുരം: ആലപ്പുഴ പാണ്ടനാട് ഇല്ലിക്കല്‍ പാലത്തിന് സമീപത്ത് നാലു മൃതദേഹങ്ങള്‍ ഒഴുകിയെത്തിയതായി നാട്ടുകാര്‍.

ഇവ ആരുടേതാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മോര്‍ച്ചറിയില്‍ സ്ഥലമില്ലാത്തതിനാല്‍ പുറത്താണ് സൂക്ഷിച്ചിരിക്കുന്നത്. മേഖലയില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

തിരുവല്ല തുകലശേരിയിലും ആറന്മുളയിലും രണ്ടു മൃതദേഹങ്ങള്‍ ഒഴുകിയെത്തിയതായും റിപ്പോര്‍ട്ടുണ്ട്.

അതേസമയം, ആലപ്പുഴ നഗരത്തിലേക്ക് വെള്ളം കയറികൊണ്ടിരിക്കുകയാണ്.

ജനങ്ങള്‍ കനത്ത ജാഗ്രത പാലിക്കാന്‍ അധികൃതര്‍ നിര്‍ദേശമുണ്ട്. പല വീടുകളിലും വെള്ളം കയറുകയാണ്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here