‘വളരെ മോശം അവസ്ഥയിലൂടെയാണ് കടന്നുപോയത്’; പ്രളയക്കെടുതിയുടെ ദുരനുഭവങ്ങള്‍ പങ്കുവച്ച് അനന്യ

നാടിനെ നടുക്കിയ പ്രളയത്തില്‍ നിന്ന് രക്ഷപ്പെട്ട നടി അനന്യക്ക് അഭിയം നല്‍കിയത് നടി ആശാ ശരത്ത്.

അനന്യയുടെ വാക്കുകള്‍:

‘കഴിഞ്ഞ മൂന്നു ദിവസമായി പെരുമ്പാവൂരാണ്. വീടാകെ വെള്ളത്തിലാണ്. ഇന്നു രാവിലെ 11 മണിക്കാണ് സുരക്ഷിതരായത്. ഇപ്പോള്‍ പെരുമ്പാവൂരുള്ള ആശാ ശരത്തിന്റെ വീട്ടിലാണ്. ചേച്ചി വിളിച്ച് വീട്ടിലേക്കെത്താന്‍ പറഞ്ഞു.

കഴിഞ്ഞ രണ്ടു ദിവസമായി വളരെ മോശം അവസ്ഥയിലൂടെയാണ് കടന്നുപോയത്. മിനിറ്റുകള്‍ക്കുള്ളിലാണ് വെള്ളം കയറിയത്. ബന്ധുക്കളുടെ വീടെല്ലാം വെള്ളത്തിലാണ്.

എന്താകുമെന്ന് അറിയില്ല, മഴ നിന്നിട്ടില്ല. എല്ലാം ദെവത്തിന്റെ കയ്യിലാണ്. ഇതിലും മോശമായ അവസ്ഥയിലൂടെ കടന്നുപോകുന്നവരുണ്ട്. അവരെയും സഹായിക്കണം, അവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണം.

പെരുമ്പാവൂര്‍ ടൗണില്‍ മാത്രമേ മഴ ഇപ്പോള്‍ മഴ പെയ്യാതിരിക്കുന്നുള്ളൂ. മനസ് മരവിച്ച അവസ്ഥയിലാണ്. ഇനിയങ്ങോട്ടുള്ള പോക്ക് എങ്ങനെയാകുമെന്നറിയില്ല. ഞങ്ങള്‍ കുടുംബാംഗങ്ങളെല്ലാം വീടു വിട്ടുപോന്നു. രക്ഷിക്കാനെത്തിയ എല്ലാവര്‍ക്കും നന്ദി’.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News