തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ കേരളത്തിന് അത്യാവശ്യം കൂടുതല്‍ ബോട്ടുകളും ഹെലികോപ്റ്ററുകളുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
ഇന്ന് ഹെലികോപ്റ്ററുകള്‍ കൃത്യസമയത്ത് എത്തിയിരുന്നില്ല. ഇക്കാര്യം ഇന്നും പ്രധാനമന്ത്രിയെ നേരിട്ട് അറിയിച്ചിട്ടുണ്ട്. ഹെലികോപ്റ്ററുകള്‍ കേരളത്തിലേക്ക് എത്തിക്കുന്നതില്‍ നടപടിയുണ്ടാകുമെന്ന് പ്രധാനമന്ത്രി അറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിന് അടിയന്തര സഹായമായി 500 കോടിരൂപ കേന്ദ്രം അനുവദിച്ചിട്ടുണ്ട്. സ്ഥിതിഗതികള്‍ കൂടുതല്‍ പരിശോധിച്ചശേഷം ആവശ്യമായ സഹായങ്ങള്‍ തുടര്‍ന്നും നല്‍കുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്കി.
വെള്ളം കയറിയതുമൂലം ഗോഡൗണുകളില്‍ സൂക്ഷിച്ചിരുന്ന അരിയും മറ്റ് സാധനങ്ങളും നശിച്ചു. ഇതും പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ട്. ഇക്കാര്യത്തിലും നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് ലഭിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here