യുഎൻ മുൻ സെക്രട്ടറി ജനറല്‍ കോഫി അന്നാൻ അന്തരിച്ചു

ബേണ്‍: യുഎൻ മുൻ സെക്രട്ടറി ജനറല്‍ കോഫി അന്നാൻ (80) അന്തരിച്ചു. 1997 മുതൽ 2006 വരെ യുഎന്നിന്‍റെ സെക്രട്ടറി ജനറലായിരുന്നു. യുഎന്നിന്‍റെ ഏഴാം സെക്രട്ടറി ജനറലായിരുന്നു അദ്ദേഹം.

ആഫ്രിക്കയില്‍ എയ്ഡ്‌സിനെതിരായ പ്രവര്‍ത്തനങ്ങള്‍ക്കു ചുക്കാന്‍ പിടിച്ച അദ്ദേഹം യുഎന്‍ സെക്രട്ടറി ജനറല്‍ സ്ഥാനത്തെത്തുന്ന ആദ്യ കറുത്ത വര്‍ഗക്കാരനാണു.സ്വിറ്റ്സർലൻഡിലായിരുന്നു അന്ത്യം. 2001ല്‍ അദ്ദേഹത്തിന് നോബൽ സമ്മാനം ലഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here