സംസ്ഥാനത്ത് അടുത്ത മൂന്നു മണിക്കൂറില്‍ കനത്തമ‍ഴയ്ക്ക് സാധ്യത; ജാഗ്രത പാലിക്കുക; കാലാവസ്‌ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്

തിരുവനന്തപുരം: അടുത്തമൂന്നുമണിക്കൂറിൽ സംസ്‌ഥാനത്ത്‌ കനത്തമഴ പെയ്യുമെന്ന്‌ കാലാവസ്‌ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, കാസർക്കോട്‌ ജില്ലകളൊഴികെ എല്ലായിടത്തും കനത്തമഴ പെയ്യും. വൈകിട്ട്‌ നാലുമണവെരെയാണ്‌ കനത്തമഴക്ക്‌ സാധ്യത.

പത്തനംതിട്ട. ഇടുക്കി, മലപ്പുറം, വയനാട്‌ ജില്ലകളിൽ മഴക്കൊപ്പം കനത്ത കാറ്റ്‌ വീശും .മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിൽ കാറ്റടിക്കാൻ സാധ്യതയുണ്ട്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News