‘പട്ടാളത്തെ വിളിക്കൂ, കേരളത്തെ രക്ഷിക്കൂ’ എന്ന ചെന്നിത്തലയുടെ വിലാപത്തെ കളിയാക്കി മനോരമ ലേഖകന്‍ ജോമി തോമസ്; ദുരന്തമുണ്ടാവുമ്പോള്‍ ജനത്തെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കരുത്; ദുരന്തനിവാരണത്തിന്റെ പ്രാഥമിക ഉത്തരവാദിത്തം കേന്ദ്രത്തിനാണെന്ന് ചെന്നിത്തലയ്ക്ക് മനസിലാവാന്‍ യുപിഎ സര്‍ക്കാര്‍ പാസാക്കിയ ദേശീയ ദുരന്തനിവാരണ നിയമം ഒരു തവണ വായിച്ചാല്‍ മതി

തിരുവനന്തപുരം: പട്ടാളത്തെ വിളിക്കൂ, കേരളത്തെ രക്ഷിക്കൂ എന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രസ്താവനയെ പരിഹസിച്ച് മനോരമ ലേഖകന്‍ ജോമി തോമസ്.

യുപിഎ സര്‍ക്കാര്‍ പാസാക്കിയ ദേശീയ ദുരന്ത നിവാരണ നിയമം ചെന്നിത്തല ഒരു തവണ വായിക്കണമെന്ന് ജോമി ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

ജോമിയുടെ വാക്കുകള്‍:

പട്ടാളത്തെ വിളിക്കൂ, കേരളത്തെ രക്ഷിക്കൂ എന്ന പ്രസ്താവന ആവര്‍ത്തിക്കുന്നതിലൂടെ പ്രതിപക്ഷ നേതാവ് എന്താണ് ഉദ്ദേശിക്കുന്നത്? രാഷ്ട്രീയം കളിക്കുകയല്ല എന്നു മേമ്പൊടി ചേര്‍ത്തതുകൊണ്ടു കാര്യമില്ല. സംഗതി രാഷ്ട്രീയം തന്നെയാണ്. അത് നിര്‍ത്തി, ഒത്തൊരുമിച്ചു നില്‍ക്കുകയാണു വേണ്ടത്.

കേരളത്തിലെ രാഷ്്ട്രീയ നേതൃത്വം ഒറ്റക്കെട്ടല്ല എന്ന സന്ദേശം ജനത്തിനു കൂടുതല്‍ ആശങ്കയുണ്ടാക്കാന്‍ മാത്രമാണ് ഉപകരിക്കുക. പ്രതിസന്ധിഘട്ടങ്ങളില്‍ പ്രസ്താവനകളിലൂടെ വ്്യത്യസ്തതയുണ്ടാക്കിയതുകൊണ്ടു ഗുണമില്ല, ദോഷമേയുള്ളു.

പട്ടാളം കേരളത്തിലുണ്ട്. പ്രാദേശിക ഭരണകൂടവും ജനങ്ങളും കൂടി സഹകരിച്ചു പ്രവര്‍ത്തിക്കുന്നു. അതുകൊണ്ട് ഇത്രയുമെങ്കിലും സാധിക്കുന്നു.
കേന്ദ്രത്തിന്റെ ഭാഗത്തുനിന്നു തണുപ്പന്‍ സമീപനമാണ് ഉണ്ടായതെന്ന് ഡല്‍ഹിയിലും പലരും പറയുന്നുണ്ട്.

ഇനി, പകര്‍ച്ചവ്യാധികളുണ്ടാകാനുള്ള സാധ്യത നിലനില്‍ക്കുന്നു. അതു കണക്കിലെടുത്തുള്ള മുന്‍കരുതല്‍ നടപടികള്‍ക്കും കേന്ദ്രത്തില്‍ ഇനിയും അനക്കം വച്ചിട്ടില്ലെന്നാണ് മനസിലാവുന്നത്.

പ്രതിപക്ഷ നേതാവ് യുപിഎ സര്‍ക്കാര്‍ പാസാക്കിയ ദേശീയ ദുരന്ത നിവാരണ നിയമം ഒരു തവണ വായിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News