വെള്ളപ്പൊക്കത്തില്‍ ട്രാക്കില്‍ കുടുങ്ങിയവര്‍ക്ക് സഹായവുമായി റെയില്‍വെയുടെ ടവര്‍ കാര്‍

നാലാം ദിവസവും ഒറ്റപ്പെട്ട കനത്ത മ‍ഴ തുടരുന്ന സാഹചര്യത്തില്‍ പലയിടങ്ങളിലും ജനങ്ങള്‍ ഒറ്റപ്പെട്ട അവസ്ഥയിലാണ്. വെള്ളം കയറുമ്പോള്‍ ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് മാറിയവരാണ് ഒറ്റപ്പെട്ടത്.

ഇത്തരത്തില്‍ റെയില്‍വേ ട്രാക്കുകളില്‍ ഒറ്റപ്പെട്ടവര്‍ക്ക് സഹായവുമായി റെയില്‍വേയുടെ ടവർ കാർ. ആലുവയില്‍ റെയില്‍വേ പാലത്തിന്‍റെ സ്ഥിതി പരിഷോധിക്കാന്‍ പോയ റെയില്‍വേ ഉദ്യോഗസ്ഥ സംഘമാണ് ട്രാക്കിലും ട്രാക്കിന്‍റെ വശങ്ങളിലുമായി ഒറ്റപ്പെട്ടവരെ രക്ഷപ്പെടുത്തിയത്.

അഞ്ച് തവണയായി ടവര്‍ കാര്‍ ഒാടിച്ച് ആയിരത്തോളം പേരെയാണ് റെയില്‍ വേ സംഘം രക്ഷപ്പെടുത്തിയത്. ചൊവ്വര തുരുത്ത്, ചൊവ്വര, അങ്കമാലി സ്റ്റേഷനുകളിൽ പുറത്തു കടക്കാൻ വഴിയില്ലാതെ ഒറ്റപ്പെട്ടവരെയാണ് റെയില്‍വേ സംഘം രക്ഷിച്ചത്.

ദേശീയ ദുരന്ത നിവാരണ സേനയുടെ ബോട്ടുകളും ടവർ കാറിലാണ് ഈ ഭാഗത്ത് എത്തിച്ചത്. കയർ കെട്ടിയാണു വീടിന്റെ മുകളിൽ നിന്നു ആളുകൾ ട്രാക്കിന്റെ വശങ്ങളിലെത്തിയതെന്നു രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകിയ അരുൺ വിജയ് പറഞ്ഞു.

റെയില്‍ ഗതാഗതം ഇല്ലാതിരുന്നതിനാല്‍ എറണാകുളത്തേക്കോ ആലുവയിലേക്കോ രക്ഷപ്പെടാന്‍ ഒരു വ‍ഴിയുമില്ലായിരുന്നു ജനങ്ങളെല്ലാം സ്റ്റേഷനുകളില്‍ രക്ഷാ പ്രവര്‍ത്തകരെ കാത്തിരിക്കുകയാണ്.

ഇന്ന് വൈകിട്ട് പ്രത്യേക ട്രെയിൻ അങ്കമാലിയിൽനിന്നു എറണാകുളം വരെ റെയിൽവേ ട്രാക്കിന്റെ പരിസര പ്രദേശങ്ങളിലുളളവരെയെല്ലാം രക്ഷിക്കും.

സെക്‌ഷൻ എൻജീനിയർ ഉണ്ണികൃഷ്ണൻ, ഇലക്ട്രിക്കൽ എൻജീനിയർ കെ.എൻ.ശ്രീരാജ്, ഹെൽത്ത് ഇൻസ്പെകടർ അരുൺ വിജയ്, അയ്യപ്പൻ നായർ തുടങ്ങിയവർ രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News