സഹായവുമായി ലിവര്‍പൂളും ബാഴ്‌സയും; എഫ്ബി പേജില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി നമ്പര്‍ ഷെയര്‍ ചെയ്ത് ലിവര്‍പൂള്‍

പ്രളയം കവര്‍ന്ന കേരളത്തിന് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബ് ലിവര്‍പൂളും സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണയും.

ഇരുടീമുകളുടേയും ആരാധകര്‍ ക്ലബ്ബുകളുടെ സോഷ്യല്‍ മീഡിയാ പേജുകളില്‍ കേരളത്തിന്റെ ദുരവസ്ഥ കാട്ടി കമന്റുകളിട്ടതിനെ തുടര്‍ന്നാണ് കേരളത്തിന് സഹായമറിയിച്ച് ബാഴ്‌സയും ലിവര്‍പൂളും ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടത്.

നിങ്ങളോടൊപ്പം ഞങ്ങളുണ്ട്. ആരെങ്കിലും ദുരന്തത്തില്‍ അകപ്പെട്ടവരെ സഹായിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ കേരളത്തിലെ ഞങ്ങളുടെ ഔദ്യോഗിക ഫാന്‍ ക്ലബ്ബായ ലിവര്‍പൂള്‍ കേരള സപ്പോര്‍ട്ടേഴ്‌സ് ക്ലബ്ബുമായി ബന്ധപ്പെടാവുന്നതാണ് ലിവര്‍പൂള്‍ എഫ്ബിയില്‍ പോസ്റ്റ് ചെയ്തു.

ഒപ്പം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാനുള്ള ബാങ്ക് അക്കൗണ്ട് നമ്പറും ലിവര്‍പൂള്‍ സിഇഒ പീറ്റര്‍മൂര്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.

വെള്ളപ്പൊക്കത്തില്‍ മരിച്ചവര്‍ക്ക് ആദരാഞ്ജലികളര്‍പ്പിച്ച ലയണല്‍ മെസിയുടെ ബാഴ്‌സലോണ ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ടെന്നും കേരളത്തിനായി പ്രാര്‍ത്ഥിക്കുന്നുവെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

മുന്‍ ലോക ചെസ് ചാമ്പ്യന്‍ വിശ്വനാഥന്‍ ആനന്ദും ചെന്നൈ സൂപ്പര്‍ കിങ്ങ്‌സ് ടീമും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ ട്വിറ്ററിലൂടെ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News