പ്രളയക്കെടുതി: സഹായ ഹസ്തവുമായി സ്പാനിഷ് വനിതയും

തിരുവനന്തപുരം: പ്രളയക്കെടുതിയുടെ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കുന്നതിന് സ്പാനിഷ് വനിതയും.

സ്‌പെയിനില്‍നിന്നു കേരളം കാണാനെത്തിയ ഗ്രിസല്‍ഡയും മഴക്കെടുതിക്ക് ഇരയായവര്‍ക്കുള്ള സഹായവുമായി കളക്ഷന്‍ സെന്ററിലെത്തി.

വര്‍ക്കലയില്‍ വിനോദ സഞ്ചാരത്തിന് എത്തിയതാണ് ഇവര്‍. മഴക്കെടുതിയുടെ വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ക്കണ്ടാണ് ദുരിതമനുഭവിക്കുന്നവര്‍ക്കു അവശ്യ സാധനങ്ങളുമായി വര്‍ക്കല താലൂക്ക് ഓഫീസിലെത്തിയത്.

ബിസ്‌കറ്റ്, മരുന്നുകള്‍, സാനിറ്ററി നാപ്കിനുകള്‍ എന്നിവയടങ്ങില്‍ പെട്ടി ഇവര്‍ റെവന്യൂ അധികൃതര്‍ക്കു കൈമാറി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here