രക്ഷാപ്രവര്‍ത്തകരോട് ബഹുമാനവും ആരാധനയും; പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്ന കേരളത്തിന് പിന്തുണയുമായി സച്ചിന്‍

പ്രളയക്കെടുതിയില്‍ നിന്ന് കരകയറാന്‍ ശ്രമിക്കുന്ന കേരളത്തിന് അകമഴിഞ്ഞ പിന്തുണയുമായി ക്രിക്കറ്റ് ദൈവം. ദുരിതത്തില്‍ നിന്ന് ആളുകളെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നവരെ കാണുമ്പോള്‍ ബഹുമാനവും ആരാധനയും തോന്നുന്നുവെന്ന് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ വ്യക്തമാക്കി.

രക്ഷാപ്രവര്‍ത്തകരുടെ സമര്‍പ്പണവും കരുണയും ഞങ്ങള്‍ക്കെല്ലാം പ്രചോദനമാണെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

പ്രാര്‍ത്ഥനകളല്ല മറിച്ച് സഹായം ചെയ്യുകയാണ് ഈ നിമിഷം വേണ്ടതെന്നും പറ്റാവുന്ന സംഭവനകള്‍ കേരളത്തിന്റെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്നും സച്ചിന്‍ അഭ്യര്‍ത്ഥിച്ചു.

കാലടി പള്ളയില്‍ അകപ്പെട്ട ഗര്‍ഭിണിയെ ഇന്ത്യന്‍ എയര്‍ഫോഴ്‌സ് രക്ഷിക്കുന്ന വീഡിയോ ഉള്‍പ്പൈടെ പങ്കുവെച്ചാണ് സച്ചിന്‍ ട്വിറ്ററിലൂടെ പിന്തുണയുമായി രംഗത്തെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News