രക്ഷാ പ്രവര്‍ത്തനം ലക്ഷ്യത്തോടടുക്കുന്നു; ദുരന്തത്തെ നേരിടാന്‍ കരുത്തായത് നാടിന്‍റെ രാഷ്ട്രീയ സംസ്കാരമെന്ന് മുഖ്യമന്ത്രി

രക്ഷാപ്രവര്‍ത്തനം ലക്ഷ്യത്തോടടുക്കുന്നു; ദുരന്തത്തെ നേരിടാന്‍ കരുത്തായത് നാടിന്‍റെ രാഷ്ട്രീയ സംസ്കാരമെന്ന് മുഖ്യമന്ത്രി

മേഘ വിസ്ഫോടനവും ന്യൂനമര്‍ദ്ദവുമാണ് പ്രളയത്തിന് കാരണമായത്.

ദുരന്തം മുന്‍കൂട്ടി കണ്ട് ദീര്‍ഘകാല നടപടികള്‍ സ്വീകരിച്ചു

ആശങ്ക പരത്തുന്ന വാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ ഒരു വിഭാഗം ആളുകള്‍ ശ്രമിച്ചു.

വെള്ളപ്പൊക്കത്തിന്‍റെ ഓരോ ഘട്ടവും പ്രധാനമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും അറിയിച്ചു.

ആദ്യഘട്ടത്തില്‍ തല്ലെ സേനാ വിഭാഗങ്ങലുടെ സഹായം തേടി.

ദുരന്തത്തെ കുറിച്ച് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

പ്രളയത്തിന്‍റെ ആദ്യഘട്ടം മുതല്‍ സര്‍ക്കാര്‍ കൃത്യമായി ഏകോപിപ്പിച്ചു.

നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയക്കെടുതിയാണ് ഉണ്ടായത്.

മോശം കാലാവസ്ഥ കാരണം ഹെലി കോപ്ടര്‍ പ്രവര്‍ത്തനം ചിലസമയങ്ങളില്‍ തടസപ്പെട്ടു.

സൈന്യവും സംസ്ഥാനവും ഒന്നിച്ച് തന്നെയാണ് എല്ലാ പ്രകൃതി ദുരന്തങ്ങളെയും നേരിട്ടിട്ടു‍ള്ളത്.

സൈന്യം മാത്രമായി ഒരിടത്തും രക്ഷാദൗത്യങ്ങള്‍ ഏറ്റെടുത്തിട്ടില്ല.

അസം, കാശ്മീര്‍, ചെന്നൈ, എന്നിവിടങ്ങളിലും ഇങ്ങനെയാണ് നടന്നത്.

കശ്മീരിലെ പ്രത്യേക സാഹചര്യങ്ങളുണ്ടായിട്ടും സൈന്യം സംസ്ഥാന സര്‍ക്കാറുമായി ഏകോപിപ്പിച്ച പ്രവര്‍ത്തനമാണ് നടത്തിയിട്ടു‍ള്ളത്.

നാടൊന്നായി ദുരന്തത്തെ നേരിടുന്ന ഘട്ടത്തില്‍ അപസ്വരങ്ങള്‍ ഒ‍ഴിവാക്കേണ്ടതായിരുന്നു.

40000 പൊലീസുകാര്‍, 3200 അഗ്നിശമന സേനാംഗങ്ങള്‍, നാവിക സേനയുടെ 46 ടീം, വ്യോമ സേനയുടെ 13 ടീം, കരസേനയുടെ 18 ടീം, തീര സംരക്ഷണ സേനയുടെ 16 ടീം, എന്‍ഡിആര്‍എഫിന്‍റെ 21 ടീം രക്ഷാ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു.

ഇന്ന് രക്ഷപ്പെടുത്താന്‍ ക‍ഴിഞ്ഞത് 58506 പേരെ.

ചെങ്ങന്നൂരിലെ ആശങ്ക വലിയതോതിലൊ‍ഴിഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News