കൊച്ചിയിൽ നിന്ന് 20 മുതൽ വിമാന സർവീസുകൾ പുനരാരംഭിക്കും: മുഖ്യമന്ത്രി

സംസ്ഥാനം പ്രളയ ദുരിതത്തെ അതിജീവിക്കുകയാണ്. രക്ഷാപ്രവര്‍ത്തനം ലക്ഷ്യത്തോടടുക്കുകയാണ് ചെങ്ങന്നൂരിലും ആശങ്കകളെല്ലാം അകലുകയാണ്.

നാടിന്‍റെ രാഷ്ട്രീയ സംസ്കാരവും ഒത്തൊരുമയുമാണ് ഈ വിജയത്തിന് പിന്നില്‍ നാടൊന്നിച്ച് നിന്ന് നേടിയ വിജയമാണ് അതില്‍ ഓരോ മലയാളിക്കും അഭിമാനിക്കാം.

പ്രളയക്കെടുതിയില്‍ പാടെ മുങ്ങിയ കൊച്ചി നാവിക സേന വിമാനത്താവളത്തിൽ നിന്ന് 20 മുതൽ വിമാന സർവീസ് ആരംഭിക്കും. 70 സീറ്റുകളുള്ള വിമാനങ്ങളാണ് സർവീസ് നടത്തുക.

രാവിലെ 6നും പത്തിനും ബംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്കും 8.10നും 12.10നും തിരിച്ച് ബംഗളൂരുവിലേക്കും വിമാനം സർവീസ് നടത്തും.

ഉച്ചയ്ക്ക് 2.10ന് ബംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന വിമാനം 5.10ന് കോയമ്പത്തൂരിലെത്തിയ ശേഷം കൊച്ചിയിലേക്ക് തിരിക്കും. 4.25ന് വിമാനം കൊച്ചിയിലെത്തും.

കൊച്ചിയിൽ നിന്ന് 5.10ന് പുറപ്പെടുന്ന വിമാനം കോയമ്പത്തൂർ വഴി 7.30ന് ബംഗളൂരുവിലെത്തും. ഈ വിമാനം 6.30നാണ് കോയമ്പത്തൂരിലെത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News