ദുരിതാശ്വാസ ക്യാമ്പുകള്‍ മനുഷ്യ സ്നേഹത്തിന്‍റെ ഇടങ്ങള്‍ കൂടെയായിരുന്നു; പ്രളയ ജലമിറങ്ങിയ വീട്ടിലേക്ക് തിരിച്ചെത്തിയ യുവതി പറയുന്നത് കേള്‍ക്കു

അക്ഷരാര്‍ഥത്തില്‍ കേരളത്തെ കശക്കിയെറിഞ്ഞിരിക്കുകയാണ് പോയ ദിനങ്ങളിലെ ദുരിതപ്പെയ്ത്ത്. സംസ്ഥാനത്ത് 13 ജില്ലകളിലും പ്ര‍ളയജലത്തിന്‍റെ കെടുതി അനുഭവിച്ചറിഞ്ഞ ജനങ്ങള്‍.

നാലു ദിനങ്ങള്‍ മനുഷ്യരൊന്നിച്ച് നിന്നാല്‍ തകര്‍ത്തെറിയാന്‍ ക‍ഴിയുന്നതാണ് ദുരിതങ്ങളൊക്കെയുമെന്ന് കാട്ടിത്തന്ന ദിനങ്ങള്‍. ഓരോ കരങ്ങളും കൈത്താങ്ങായി മാറിയ നിമിഷങ്ങള്‍.

നാലു ദിവസങ്ങള്‍ക്ക് ശേഷം പ്രളയ ജലമിറങ്ങിയ നിലങ്ങളിലേക്ക് പതിയെ പതിയെ ജനങ്ങള്‍ മടങ്ങിത്തുടങ്ങുകയാണ്.

പ്രിയപ്പെട്ടതൊക്കെയും ഇട്ടെറിഞ്ഞ് പ്രാണന്‍ മുറുകെ പിടിച്ച് ദുരിതാശ്വാസ ക്യാമ്പിലേക്ക് ഓടിയ ജനങ്ങള്‍ ക്യാമ്പിലെ ജീവിതം ചിലതൊക്കെ പഠിപ്പിച്ചുവെന്ന് ഇവര്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News