ദുരന്ത മുഖത്തു നിന്ന് മുഖ്യമന്ത്രി; ഒരുമ ഫലം ചെയ്യുന്നു; ജനതയുടെ ആത്മവിശ്വാസം കെടുത്തരുത്

രക്ഷാപ്രവര്‍ത്തനം സൈന്യത്തെ മാത്രം ഏല്‍പ്പിച്ച മുന്‍ അനുഭവം രാജ്യത്തെവിടെയും ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ .രാജ്യത്തെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് സിവില്‍ ഭരണ സംവിധാനവും സൈന്യവും യോജിച്ചുനിന്നുകൊണ്ടാണെന്ന് മുഖ്യമന്ത്രി കൂട്ടിചേര്‍ത്തു.

പ്രളയത്തെ സര്‍ക്കാര്‍ നേരിട്ടത് ഭരണയന്ത്രത്തിന്‍റെ കരുത്തും ജനങ്ങളുടെ മനുഷ്യസ്നേഹത്തിലും രാഷ്ട്രീയ സംസ്കാരത്തിന്‍റെ ബലവും ഉപയോഗിച്ചെന്നും പിണറായി .

ഈ നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ പ്രളയ കെടുതിയെ ജനങ്ങളുടെയും കേന്ദ്ര സേനകളുടെയും സഹായത്തോടെ മറികടക്കുന്നതിനുള്ള ശക്തമായ ഇടപെടലാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തിയിട്ടുള്ളത്.

സംസ്ഥാനാന്തര റിസര്‍വോയറുകളുടെ ഏകോപിത മാനേജ്മെന്‍റ് സംവിധാനത്തിലെ പ്രശ്നങ്ങള്‍, മേഘവിസ്ഫോടനം, ന്യൂനമര്‍ദ്ധം തുടങ്ങിയ പ്രത്യേകതകളും ഈ ദുരന്തത്തിന് കാരണമായിട്ടുണ്ട്.

കേരളത്തിലെ സവിശേഷതകളും വെള്ളത്തിന്‍റെ സംഭരിച്ചതിന്‍റെ പ്രത്യേകതകളും വ്യക്തമായി മനസ്സിലാക്കിയാലേ ദുരന്ത നിവാരണം ഏകോപിപ്പിക്കാനാവൂ. രാജ്യത്തെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് സിവില്‍ ഭരണ സംവിധാനവും സൈന്യവും യോജിച്ചുനിന്നുകൊണ്ടാണ് .

ആസാമിലെയും ചെന്നൈയിലെയും ജമ്മുകാശ്മീരിലെയും പ്രളയത്തിന്‍റെയും ഗുജറാത്തിലെയും മഹാരാഷ്ട്രയിലെയും ഭൂകമ്പത്തിന്‍റെയും ഘട്ടത്തില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ സൈന്യത്തിനെ മാത്രം ഏല്‍പ്പിച്ചിരുന്നില്ലെന്ന് മുഖ്യമന്ത്രി ഒാര്‍മ്മിപ്പിച്ചു.

തികച്ചും വെല്ലുവിളി ഉയര്‍ത്തുന്ന ഈ സാഹചര്യത്തെ ഒറ്റക്കെട്ടായി നേരിട്ടുകൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലേക്ക് ഏകോപിപ്പിച്ചത് .ഭരണയന്ത്രത്തിന്‍റെ കരുത്തിലും ജനങ്ങളുടെ ഉന്നതമായ മനുഷ്യസ്നേഹത്തിലും രാഷ്ട്രീയ സംസ്കാരത്തിന്‍റെ ബലവുമാണ് ഇത്തരമൊരു സാഹചര്യത്തെ അതിജീവിച്ച് മുന്നോട്ടുപോകാനാവുമെന്ന ആത്മവിശ്വാസം സര്‍ക്കാരിന് നല്‍കിയത്.

പ്രളയക്കെടുതിയുടെ ആദ്യ ഘട്ടത്തില്‍ തന്നെ കേന്ദ്രസേനകളുടെ സഹായം തേടിയിരുന്നു.
ദുരന്തങ്ങള്‍ മുന്‍കൂട്ടി കണ്ടുകൊണ്ട് മുന്നറിയിപ്പുകളും സംസ്ഥാന സര്‍ക്കാര്‍ നല്‍കി. ആഗസ്റ്റ് ഒന്‍പതിന് തന്നെ സെക്രട്ടറിയേറ്റില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നിരീക്ഷണ സെല്‍ ആരംഭിച്ചു,

ചില പ്രശ്നങ്ങള്‍ ഉണ്ടായി എന്നതൊഴിച്ചാല്‍ കേന്ദ്രസേനകളുടെ നല്ല രൂപത്തിലുളള സഹകരണം രക്ഷാപ്രവര്‍ത്തനത്തിലുണ്ടായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here