പ്രളയം വി‍ഴുങ്ങിയ കേരളത്തിന് കൈത്താങ്ങായി ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍

പ്രളയകെടുത്തിയില്‍പ്പെട്ട കേരളത്തിനെ രക്ഷിക്കാന്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ മലയാളികളടക്കമുള്ളവരുടെ കൈതാങ്ങ്. ദില്ലിയടക്കമുള്ള പരിസരപ്രദേശങ്ങളില്‍ നിന്ന് ടണ്‍ കണക്കിന് ആഹാര വസ്തുകള്‍ കേരളത്തിലേക്ക് എത്തിതുടങ്ങി.

അതേസമയം സുപ്രീം കോടതി അഭിഭാഷകര്‍ നടത്തിയ സേവന പ്രവര്‍ത്തനത്തിന് പിന്തുണയുമായി ജസ്റ്റിസ് കുര്യന്‍ ജോസഫും ജസ്റ്റിസ് കെഎം ജോസഫും ധനസഹായം നല്‍കി.

സമാനതകളിലാത്ത പ്രളയകെടുതി നേരിടുന്ന കേരളത്തിലേക്ക് ഭക്ഷ്യ വസ്തുകള്‍ വസ്ത്രം തുടങ്ങിയ കയറ്റി അയക്കുന്നതിന്റെ തിരക്കിലാണ് വിവധ സംഘടനകള്‍.

ദില്ലി എയിംസ് ആശുപത്രിയിലെ നേഴ്‌സസ് യൂണിയന്റെ നേത്യത്വത്തില്‍ ടണ്‍ കണക്കിന് അവശ്യസാധനങ്ങള്‍ കേരളത്തിലേക്ക് അയച്ചുകഴിഞ്ഞു. നാവിക സേനയുടെ ഹെലികോപ്റ്റര്‍ വഴിയാണ് ആവശ്യ സാധനങ്ങള്‍ കേരളത്തിലേക്കെത്തിച്ചത്.

വരും ദിവസങ്ങളില്‍ കൂടുല്‍ സാധനങ്ങല്‍ കേരളത്തിലേക്കയക്കാനാണ് ഈ ചെറുപ്പക്കാരുടെ നീക്കം. അതേസമയം റെയില്‍വേ മന്ത്രാലയവുമായി റെസിഡന്റ് കമ്മീഷണര്‍ ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തില്‍ 450 വാട്ടര്‍ പ്യൂരിഫെയര്‍ ദിവസങ്ങള്‍ക്കുള്ളില്‍ നല്‍കാമെന്ന് ഉറപ്പ് കിട്ടിയിട്ടുണ്ട്.

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ നേരത്തെ പ്രഖ്യാപിച്ച പത്തു കോടി രൂപയ്ക്കു പുറമെ അധികമായി സഹായം ആവശ്യമുണ്ടെങ്കില്‍ നല്‍കാമെന്ന് റെസിഡന്റ് കമ്മീഷണര്‍ പുനീത് കുമാറിനെ അറിയിച്ചിട്ടുണ്ട്.

കേരളത്തോട് കേന്ദ്രം കാണിക്കുന്നത് വിവേചനമാണന്നാരോപിച്ച് യുണൈറ്റഡ് എഗൈന്‍സ്റ്റ് ഹേറ്റ്‌സ് പാര്‍ലമെന്റ് സ്ട്രീറ്റിലേക്ക് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.

കേരളത്തിനാവശ്യമായ കാര്യങ്ങളില്‍ കേന്ദ്രം അനാസ്ഥ കാണിക്കുകയാണെന്നാണ് യുണൈറ്റഡ് എഗൈന്‍സ്റ്റ് ഹേറ്റ്‌സ് ആരോപിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News