ദുരന്തത്തില്‍ അകപ്പെട്ട പെണ്‍കുട്ടികളെ മര്‍ദ്ദിച്ച് പ്രദേശവാസികളുടെ ക്രൂരത

ദുരന്തത്തില്‍ അകപ്പെട്ട പെണ്‍കുട്ടികളെ മര്‍ദ്ദിച്ച് പ്രദേശവാസികളുടെ ക്രൂരത. ചെങ്ങന്നൂര്‍ ഇരമല്ലിക്കര ശ്രീ അയ്യപ്പ കോളേജിലെ വിദ്യര്‍ത്ഥിനികളെയാണ് പ്രദേശവാസികളായ ഒരു പറ്റം സ്ത്രീകള്‍ ചേര്‍ന്ന് മര്‍ദ്ദിച്ചത്.

രക്ഷാപ്രവര്‍ത്തനായി ഹെലികോപ്റ്റര്‍ വിളിച്ചത് വ‍ഴി തങ്ങളുടെ മരങ്ങള്‍ തകര്‍ന്നു എന്ന പേരിലായിരുന്നു മര്‍ദ്ദനം. പ്രദേശവാസികളായ ഒരു പറ്റം പുരുഷന്‍മാര്‍ പെണ്‍കുട്ടികളെ വസ്ത്രം ഉരിഞ്ഞ് കാണിച്ചതായും പരാതി ഉയര്‍ന്നിക്കുകയാണ് .

ചെങ്ങന്നൂരിലെ തിരുവന്‍വണ്ടൂര്‍ ഇരമല്ലിക്കര ശ്രീ അയ്യപ്പ കോളേജിലെ വിദ്യര്‍ത്ഥിനികളെയാണ് പ്രദേശവാസികളായ ഒരു പറ്റം സ്ത്രീകള്‍ ചേര്‍ന്ന് മര്‍ദ്ദിച്ചത്.പ്രളയ ദുരന്തത്തെ തുടര്‍ന്ന് കോളേജ് ഹോസ്റ്റലില്‍ ഒറ്റപ്പെട്ട് പോയ 30 ഒാളം പെണ്‍കുട്ടികള്‍ സൈന്യത്തിന്‍റെ സേവനം തേടിയിരുന്നു.

ഹെലികോപ്റ്റരില്‍ സൈന്യം ഇവരെ രക്ഷപ്പെടുത്തുന്നതിനിടെ ഹെലികോപ്റ്റിന്‍റെ കാറ്റ് കൊണ്ട് പ്രദേശവാസികളായ സ്ത്രീകളുടെ വീട്ടുമുറ്റത്തെ മരങ്ങള്‍ നശിച്ചു എന്ന പേരിലായിരുന്നു മര്‍ദ്ദനം അരങ്ങേറിയത്.

തങ്ങളെ സ്ത്രീകള്‍ മര്‍ദ്ദിച്ചതായും , പ്രദേശവാസികളായ പുരുഷന്‍മാര്‍ ഉടുവസ്ത്രം ഉയര്‍ത്തി കാണിച്ച് അപമാനിച്ചതായും ഹോസ്റ്റലില്‍ അകപ്പെട്ട ജ്യോതി എന്ന പെണ്‍കുട്ടി തന്‍റെ സുഹൃത്തിനോട് വിവിരിക്കുന്ന ഒാഡിയോ ക്ലിപ്പും പുറത്തായി.

പെണ്‍കുട്ടികളെ മര്‍ദ്ദിച്ച സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ് . രക്ഷാപ്രവര്‍ത്തനത്തിനായി ഒരു നാട് ഒന്നടങ്കം കൈകോര്‍ത്ത് നീങ്ങുന്ന ഘട്ടത്തിലാണ് കേരളത്തിന് തന്നെ തീരാ കളങ്കമായ സംഭവം അരങ്ങേറിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News