ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മനുഷ്യ സ്നേഹം ഒ‍ഴുകിയെത്തുന്നു; മരുന്നുൾപ്പടെയുളള അവശ്യ സാധനങ്ങൾക്ക് ആവശ്യക്കാരേറെ

ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മനുഷ്യ സ്നേഹം ഒ‍ഴുകിയെത്തുകയാണ്. അരിയായും സോപ്പായും തുണിയായും സഹായ ഹസ്തമെത്തുന്നത് ക്യാമ്പുകളിലെ അന്തേവാസികൾക്ക് ഏറെ ആശ്വാസകരമാണ്. എന്നാല്‍ മരുന്നുൾപ്പടെയുളള അവശ്യസാധനങ്ങൾക്കും ആവശ്യക്കാര്‍ ഏറെയുണ്ടെന്ന് ക്യാമ്പുകളിലെ കാ‍ഴ്ചകൾ വ്യക്തമാക്കുന്നു.

അത്യാവശ്യമരുന്നുകൾ, മാസക്, ഗ്‍ളൗസ് , തോര്‍ത്ത്, പാല്‍ക്കുപ്പിപോലെ കുട്ടികൾക്കാവശ്യമുളള വസ്തുക്കൾ, തുടങ്ങി നിരവധി സാധനങ്ങക്ക് ദുരിതാശ്വാസക്യാമ്പുകളില്‍ ക്ഷാമം അനുഭവപ്പെടുന്നുണ്ട്.

ചൂല്, മോപ്പ് തുടങ്ങിയവ മുതല്‍ ബ്ളീച്ചിംഗ് പൗഡര്‍ വരെ എങ്ങനെ സംഘടിപ്പിക്കുമെന്നറിയാതെ നട്ടം തിരിയുകയാണ് വെളളമിറങ്ങിയ പ്രദേശങ്ങളിലെ വീടുകളിലേക്ക് തിരിച്ചെത്തിയവരും.

റോട്ടി , ബിസ്കറ്റ് പോലെയുളള ഭക്ഷ്യവസ്തുക്കൾ കൂട്ടമായി ശേഖരിച്ച് ക്യാമ്പുകളില്‍ എത്തിക്കുന്നവരും ഏറെയാണ്. നാട്ടിന്‍ പുറങ്ങളിലെ ക്ലബ്ബുകളും സന്നദ്ധ സംഘനക‍ളും വീടുകൾ കയറി ശേഖരിക്കുന്നവയും ക്യാമ്പുകളിലേക്കെത്തുന്നുണ്ട്.

സംസ്ഥാനത്ത് 3500 ദുരിതാശ്വാസ ക്യാമ്പുകളിലായി ഒന്നരലക്ഷത്തിലധികം കുടുംബങ്ങളും ആറരലക്ഷത്തിധികംപേരും ക‍ഴിയുന്നുണ്ടെന്നാണ് കണക്കുകൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News