മഴക്കെടുതി; കോട്ടയം ജില്ലയിലെ റോഡ് ഗതാഗതം തടസപ്പെട്ടു

കോട്ടയം: മഴക്കെടുതി മൂലം ജില്ലയിലെ റോഡുകള്‍ എല്ലാം വെള്ളം കയറിയ നിലയിലാണ്. എം സി റോഡില്‍ നാഗമ്പടം മുതല്‍ ചവിട്ടുവരി ജംഗ്ഷന്‍ വരെയുള്ള വെള്ളത്തിലാണ്. ചെറിയ വാഹനങ്ങള്‍ ഈ വഴി കടന്നു പോകുന്നില്ല.

നാഗമ്പടം, കോടിമത, ശാസ്ത്രി റോഡ്, ടി എം എസ് പമ്പ് ജംഗഷന്‍ എന്നിവ വെള്ളത്തിലാണ്. പേരൂര്‍- മണര്‍കാട്, മണര്‍കാട് – കിടങ്ങൂര്‍, മണര്‍കാട് – ഏറ്റുമാനൂര്‍ ബൈപാസ് എന്നീ റോഡുകളും വെള്ളത്തിലാണ്.

വൈക്കം – കോട്ടയം, വൈക്കം – തലയോലപ്പറമ്പ്, വൈക്കം – വെച്ചൂര്‍, തലയോലപ്പറമ്പ്- കോരിക്കല്‍, ആയാംകുടി – എഴുമാന്തുരുത്ത്, തലയോലപ്പറമ്പ്- എഴുമാന്തുരുത്ത് റോഡുകളിലും വെള്ളം കയറിയതിനാല്‍ ഗതാഗതം തടസപ്പെട്ടു കിടക്കുകയാണ്.

കാഞ്ഞിരപള്ളി – എരുമേലി റോഡില്‍ പട്ടിമറ്റം ഭാഗത്ത് റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞു പോയതിനാല്‍ വാഹന ഗതാഗതം നിലച്ചിരിക്കുകയാണ്.

കുഴിമാവ് – പുഞ്ചവയല്‍ റൂട്ടിലും ഗതാഗത തടസമുണ്ട്. മീനച്ചിലാര്‍ നിറഞ്ഞ് ഒഴുകുന്നതിനാല്‍ അരുവിത്തുറ, പനക്കപ്പാലം, ഭരണങ്ങാനം, മൂന്നാനി ഭാഗങ്ങളില്‍ ഗതാഗത തടസമുണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News