ഷിക്കാഗോയിൽ രണ്ടു ചെറുപ്പക്കാരുടെ നേതൃത്വത്തിൽ ഫേസ്ബുക്ക് വഴി പിരിച്ച 11 കോടിയോളം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക്

ചിക്കാഗോ :ഷിക്കാഗോയിൽ രണ്ടു ചെറുപ്പക്കാരുടെ നേതൃത്വത്തിൽ ഫേസ്ബുക്ക് വഴി പിരിച്ച 7 കോടി രൂപയും മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കും.

അരുൺ നെല്ലാമറ്റത്തിന്റെ നേതൃത്വത്തിൽ യുവജനവേദി എന്നിവരുടെ സഹായത്താൽ ആരംഭിച്ച കേരള ദുരിതാശ്വാസ സഹായ നിധി ഒരു മില്യൺ അഥവാ 10,51,53,750 കോടി രൂപയിലേക്ക് ഉയർന്നുവന്നിരിക്കുകയാണ്. ലോകജനതയുടെ കാരുണ്യത്തിന്റെ ഉത്തമ ഉദാഹരണമാണ് ഇത് എന്ന് അരുൺ അഭിപ്രായപ്പെട്ടു.

ഈ പ്രവർത്തനത്തിൽ പങ്കാളികളാകാൻ സാധിച്ചത് യൂവജനങ്ങൾക്ക് സാമൂഹിക സേവന രംഗത്ത് കടന്നു വരാനുള്ള പ്രേചോദനമായി മാറി എന്ന് അജോമോൻ പൂത്തുറയിൽ പറഞ്ഞു.

ഫേസ്ബുക്ക്ലൂടെ സമാഹരിച്ച മുഴുവൻ തുകയും കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ കൊടുക്കും എന്നാണ് ഈ വലിയ ഫണ്ട് സമാഹരണത്തിന് ചുക്കാൻ പിടിക്കുന്ന അരുൺ നെല്ലാമറ്റം അജോ എന്നിവർ പറഞ്ഞത്

അമേരിക്കന്‍ മലയാളികളുടെ മഹാമനസ്‌കത ലോകത്തെ ബോധ്യപ്പെടുത്തുന്നതായി അവരുടെ പ്രവര്‍ത്തനം. മുന്‍ കെ.സി.സി.എന്‍.എ. പ്രസിഡന്റ് ജോര്‍ജ് നെല്ലാമറ്റത്തിന്റെ ജ്യേഷ്ട പുത്രനാണു അരുണ്‍ സൈമണ്‍. ഉഴവൂര്‍ സ്വദേശിയും എഞ്ചിനിയറും. കുറുമുള്ളൂര്‍ സ്വദേശിയായ അജോ ബിസിനസ്‌കാരനും.കൂടാതെ യുവജന വേദി പ്രസിഡന്റും.തുകയുടെ ലക്ഷ്യം 10,51,53,750 രൂപയിലേക്ക് ഉയര്‍ത്തി.

പലരും സംഘടിച്ചാണു തുക നല്കിയത്. അങ്ങനെ 5000 ഡോളര്‍, 2000 ഡോളര്‍ വീതമൊക്കെ പലരും ചേര്‍ന്നു നല്കി. തനിച്ചു നല്കിയവരും ആയിരക്കണക്കിനുണ്ട്.

കാമ്പെയിന്‍ തിങ്കളാഴ്ച വരെ തുടരാം എന്ന നിലപാടിലാണു സംഘാടകര്‍.ഫെയ്സ്ബുക്കില്‍ കാമ്പെയിനു കമ്മീഷന്‍ കുറവാണെന്നതു കൊണ്ടാണു ഫെയ്സ്ബുക്ക് വഴി സമാഹരണം നടത്തിയതെന്നു അജോ പറഞ്ഞു. മറ്റു വേദികള്‍ 5-6 ശതമാനം കമ്മീഷന്‍ വാങ്ങുമ്പോള്‍ ഫെയ്സ്ബുക്ക് മൂന്നു ശതമാനമേ വാങ്ങൂ.

കാമ്പയിന്‍ കണ്ട് ഫെയ്സ്ബുക്കില്‍ ജോലി ചെയ്യുന്ന മലയാളികള്‍ ബന്ധപ്പെടുകയുണ്ടായി. കമ്മീഷന്‍ തുക കുറക്കാന്‍ ശ്രമിക്കാമെന്നവര്‍ അറിയിച്ചു. അതിനു പുറമെ സക്കര്‍ബര്‍ഗുമായി ബന്ധപ്പെട്ട് തുല്യമായ സംഖ്യ ഫെയ്സ്ബുക്കിനെക്കൊണ്ട് സ്പോണ്‍സര്‍ ചെയ്യിക്കാനും ശ്രമിക്കുന്നു. അതു പോലെ തുക പെട്ടെന്നു ലഭ്യമാക്കാനും ശ്രമിക്കും.

മലയാളി സംഘടനകള്‍ ആയിരം ഡോളര്‍ പിരിക്കാന്‍ ചക്രശ്വാസം വലിക്കുമ്പോഴാണു യുവാക്കള്‍ ഇത്രയധികം തുക ഇത്ര കുറഞ്ഞ സമയത്തിനുള്ളില്‍ സമാഹരിച്ചിരിക്കുന്നത്.

ഈ ഉല്‍സാഹത്തിന്, ഈ കര്‍മ്മകുശലതക്ക്, ഈ കരുതലിന്, നിങ്ങള്‍ക്ക് ഞങ്ങള്‍ എത്ര നന്ദി പറയണം? ഞങ്ങളുടെ ബിഗ് സല്യുട്ട്.

Kerala Flood Relief Fund from USA
Fundraiser for Arun Nella
National Level Relief Activities Planning Group (USA): https://www.facebook.com/groups/222522958428428/

The sta…Continue Reading
$1000,000 raised of $1,000,000// കൂടാതെ മാധ്യമം  എന്നരീതിയിൽ കൈരളിടിവി usaയുടെ പ്രവർത്തകരും നല്ല ഒരു സംഭാവന ഇതിനോടകം മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ബാങ്ക് വഴി വെള്ളിയാഴ്ച തന്നെ ട്രാൻസ്ഫർ ചെയിതു കഴിഞ്ഞു വിവിധ സംഘടനകളായ ഫൊക്കാന ഫോമാ എന്നിവരും വരും ദിവസംങ്ങളിൽ അമേരിക്കയിൽ നിന്ന് സിഎം flood relief ഫണ്ടിലേക്കു സംഭാവന അയക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here